താരപരിവേഷത്തെക്കുറിച്ചല്ല ഞാൻ ചിന്തിക്കുന്നത് സാധാരണക്കാരനായ മോഹൻലാലിനെക്കുറിച്ച് -സത്യൻ അന്തിക്കാട്
text_fieldsമോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായ ഹൃദയപൂർവം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാള സിനിമയിലെ പല ഹിറ്റ് സിനിമകൾക്കും കാരണമായ കൂട്ടുകെട്ടായതിനാൽ തന്നെ ഹൃദയപൂർവത്തിന്‍റെ റിലീസിനായി ആവേശത്തോടെയാണ് ആരാധകർ കാത്തിരുന്നത്. ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെക്കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്.
'ഞാൻ ലാലിന്‍റെ താരപരിവേഷത്തെക്കുറിച്ച് ചിന്തിക്കാറില്ല. ലാൽ പണ്ടും ഇന്നും എന്‍റെ കൂട്ടുകാരനാണ്. ലാലിന്‍റെ പെർഫോമൻസ് ഏത് രീതിയിലാണെന്ന് എനിക്കറിയാം. ഞാൻ ചിന്തിക്കുന്നത് സാധാരണക്കാരനായ മോഹൻലാലിനെക്കുറിച്ചാണ്. അത് ഏത് കഥയിലാണെങ്കിലും. അതിനപ്പുറത്തേക്ക് പുള്ളിയുടെ ഇമേജും ചെയ്ത കഥാപാത്രങ്ങളുടെ വലുപ്പവുമൊന്നും നമ്മുടെ തലയിൽ കേറാത്തത് കൊണ്ടാണ് ലാലിനെ വെച്ച് ഇത്തരം സിനിമകൾ ചെയ്യാനാകുന്നത്. പിന്നെ ലാലിനും ആ ഒരു പ്രതീക്ഷയാണ് ഉള്ളത്' -സത്യൻ അന്തിക്കാട് പറഞ്ഞു.
അതേസമയം, നീണ്ട ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച ചിത്രം ആഗസ്റ്റ് 28നാണ് തിയറ്ററിലെത്തിയത്. മാളവിക മോഹനും, സംഗീതയുമാണ് ചിത്രത്തിലെ നായികമാർ. സംഗീത് പ്രതാപ്, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സബിത ആനന്ദ് എന്നിവരും പ്രധാന താരങ്ങളാണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമാണം.
അഖില്‍ സത്യന്റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാല്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. ഗാനങ്ങൾ - മനു മഞ്ജിത്ത്, ബി.കെ. ഹരിനാരായണൻ. സംഗീതം - ജസ്റ്റിൻ പ്രഭാകർ. കലാസംവിധാനം - പ്രശാന്ത് മാധവ്. മേക്കപ്പ് -പാണ്ഡ്യൻ.കോസ്റ്റ്യം - ഡിസൈൻ-സമീര സനീഷ് . മുഖ്യ സംവിധാന സഹായി - അനൂപ് സത്യൻ. സഹ സംവിധാനം- ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശീഹരി. സ്റ്റിൽസ് - അമൽ.കെ.സദർ. ഫിനാൻസ് കൺട്രോളർ - മനോഹരൻ.കെ. പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ - എക്സിക്കുട്ടിവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ - ബിജു തോമസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.