Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിത് ഷാക്ക് പിറന്നാൾ ആശംസ നേർന്ന് ഷാരൂഖ് ഖാൻ; ‘നട്ടെല്ലില്ലേ?’ എന്ന് ചോദിച്ച് ട്രോളർമാർ

text_fields
bookmark_border
അമിത് ഷാക്ക് പിറന്നാൾ ആശംസ നേർന്ന് ഷാരൂഖ് ഖാൻ; ‘നട്ടെല്ലില്ലേ?’ എന്ന് ചോദിച്ച് ട്രോളർമാർ
cancel

മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ജന്മദിനാശംസകൾ നേർന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന് സോഷ്യൽ മീഡിയയിൽ വൻ വിമർശനം. അമിത് ഷായുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചുകൊണ്ട് ആശംസ അറിയിച്ചതിന് പിന്നാലെ ട്രോളുകളും ഭരണകക്ഷിയെ പ്രീതിപ്പെടുത്താനാണ് ഷാരൂഖിന്റെ ശ്രമമെന്നും വിമർശകർ ആരോപിച്ചു.

എക്സ് പ്ലാറ്റ്‌ഫോമിൽ അമിത് ഷായെ ടാഗ് ചെയ്തുകൊണ്ട്, "കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ജിക്ക് ജന്മദിനാശംസകൾ... രാജ്യത്തിനായി താങ്കൾ ചെയ്യുന്ന പ്രവർത്തനങ്ങൾ തുടരാൻ വരുംവർഷത്തിൽ ആരോഗ്യവും സന്തോഷവും കരുത്തും ഉണ്ടാകട്ടെ. ഹൃദയം നിറഞ്ഞ ആശംസകളും പ്രാർഥനകളും നേരുന്നു,” എന്നായിരുന്നു ഷാരൂഖിന്റെ കുറിപ്പ്. ഈ ആശംസ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെയാണ് ഷാരൂഖ് ഖാനെതിരെ കടുത്ത വിമർശനങ്ങളുമായി നിരവധിയാളുകൾ രംഗത്തെത്തിയത്.

ഭരണകൂടത്തെയും രാഷ്ട്രീയ നിലപാടുകളെയും ചോദ്യം ചെയ്യാൻ തയാറാകാതെ താരം സുരക്ഷിത നിലപാട് സ്വീകരിക്കുകയാണെന്നും, വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി ഭരണ നേതൃത്വത്തെ പ്രീണിപ്പിക്കുകയാണെന്നുമാണ് ഉയർന്ന പ്രധാന വിമർശനം. ചില ഉപയോക്താക്കൾ ഷാരൂഖിന് 'ചെറുത്തുനിൽക്കാനുള്ള നട്ടെല്ലില്ല' എന്ന് വിമർശിച്ചപ്പോൾ, മറ്റു ചിലർ അദ്ദേഹത്തിന്റെ മുൻ സിനിമയായ 'ജവാനെ' പരാമർശിച്ച് 'ജവാൻ സിനിമ ചെയ്തിട്ടും അദ്ദേഹം അതിൽ നിന്ന് ഒന്നും പഠിച്ചില്ല' എന്നും കുറിച്ചു. രാജ്യത്തെ പ്രധാന പ്രതിസന്ധികളിൽ മിണ്ടാതിരിക്കുകയും ഭരണാധികാരികൾക്ക് ആശംസകൾ അയക്കുകയും ചെയ്യുന്നത് നിരാശാജനകമാണെന്നാണ് ആരാധകരിൽ ചിലർ പ്രതികരിച്ചത്.

അതേസമയം, കേന്ദ്ര മന്ത്രിമാരായ മഹേഷ് ബാബു, പവൻ കല്യാൺ, ചിരഞ്ജീവി എന്നിവരുൾപ്പെടെ ചലച്ചിത്ര മേഖലയിലെ പ്രമുഖരും അമിത് ഷാക്ക് ജന്മദിനാശംസകൾ നേർന്നിരുന്നു. തനിക്ക് ജന്മദിനാശംസകൾ അറിയിച്ച ഷാരൂഖ് ഖാന് നന്ദി പറഞ്ഞുകൊണ്ട് അമിത് ഷായും മറുപടി നൽകി.

സിനിമാരംഗത്ത് സജീവമായി തുടരുന്ന ഷാരൂഖ് ഖാൻ സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തും. 2026 ഡിസംബർ 24ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടിലുള്ളത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Shah Rukh Khan wishes 'happiness, strength' for Amit Shah on his birthday, gets brutally trolled: 'SRK, you lack backbone'
Next Story