Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഷാജി എൻ. കരുൺ: കേരളം...

ഷാജി എൻ. കരുൺ: കേരളം മുതൽ കാൻ വരെ

text_fields
bookmark_border
ഷാജി എൻ. കരുൺ: കേരളം മുതൽ കാൻ വരെ
cancel

1994ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മലയാള സിനിമാ ചരിത്രത്തിൽ ഏറെ സവിശേഷമാണ്. കാനിൽ ആദ്യമായി ഒരു മലയാള ചിത്രം മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചത് ആ വർഷമാണ്. ചിത്രം: സ്വം. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു അത്. രണ്ട് പതിറ്റാണ്ടോളം ഛായാഗ്രാഹകൻ എന്ന നിലയിൽതന്നെ പേരെടുത്ത ഷാജി എൻ. കരുണിന്റെ തീർത്തും വ്യത്യസ്തമായൊരു ചലച്ചിത്ര പരീക്ഷണമായിരുന്നു അത്. പ്രത്യേക രീതിയിലായിരുന്നു ചിത്രത്തിന്റെ അവതരണം തന്നെയും. കഥാപാത്രങ്ങളുടെ വർത്തമാനകാലം ബ്ലാക്ക് ആൻഡ് വൈറ്റിലും ഭൂതകാലം കളറിലുമായിരുന്നു ചിത്രീകരണം.

നിറം മങ്ങിയ വർത്തമാനകാലത്തെയും സജീവവും ആനന്ദകരവുമായ ഭൂതകാലത്തെയും അടയാളപ്പെടുത്താനായിരുന്നു ഈ പരീക്ഷണമെന്ന് അദ്ദേഹം പറയുകയുണ്ടായി. അടിയന്തരാവസ്ഥയും രാജന്റെ തിരോധാനവുമെല്ലാം പ്രമേയമായ ആദ്യ ചിത്രം ‘പിറവി’യും കാനിൽ പ്രദർശിപ്പിച്ചിരുന്നു.

1999ൽ, വാനപ്രസ്ഥവും കാനിൽ കൈയടി നേടി. കാനിൽ മാത്രമല്ല, ലണ്ടൻ ഫിലിം ഫെസ്റ്റ്, ഹവായ് ചലച്ചിത്രമേള, ഷിക്കാഗോ ഫെസ്റ്റ്, ഫജ്ർ ഫിലിം ഫെസ്റ്റ്, ഇറ്റലിയിലെ ബെർഗാമോ, ഇസ്തംബൂൾ ഫെസ്റ്റ് എന്നിവിടങ്ങളിലെല്ലാം ഈ മൂന്ന് ചിത്രങ്ങളിലൊന്നെങ്കിലും പ്രദർശനത്തിനെത്തി. പലയിടത്തുനിന്നും അവാർഡുകളും ഏറ്റുവാങ്ങി. ഇത്തരത്തിൽ, അന്തർദേശീയതലത്തിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ ചലച്ചിത്ര പ്രതിഭയാണ് വിടവാങ്ങിയിരിക്കുന്നത്.

നവതരംഗ കാലത്ത് തുടക്കം

മലയാളത്തിൽ നവതരംഗ സിനിമകൾ പിറവിയെടുത്ത കാലത്ത്, കേരളത്തിൽ ആ പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായ ജി. അരവിന്ദന്റെ ക്യാമറാമാനായിട്ടായിരുന്നു ഷാജി എൻ. കരുണിന്റെ രംഗപ്രവേശം. അതിനുമുന്നേ, നല്ലൊരു ഫോട്ടോഗ്രാഫറായിരുന്നു. വീട്ടിലും നാട്ടിലും ഫോട്ടോയെടുത്ത് നടന്ന ഒരു കാലമുണ്ടായിരുന്നു. ഫോട്ടോഗ്രഫിയാണ് സിനിമയെന്ന് മനസ്സിലാക്കിയത് ആ കാലത്താണ്. ആ അറിവിന്റെ ആത്മവിശ്വാസത്തിലാണ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷ അയച്ചത്. ഇതേ സമയത്തുതന്നെ എം.ബി.ബി.എസിനും കിട്ടി. പുണെയിൽ അഭിമുഖത്തിനായി മുന്നിലെത്തിയത് മൃണാൾ സെൻ ആയിരുന്നു. അദ്ദേഹം താൻ എടുത്ത ഫോട്ടോകളെക്കുറിച്ച് നല്ലത് പറഞ്ഞതോടെ, ആ നിമിഷം എം.ബി.ബി.എസ് മോഹം ഉപേക്ഷിച്ച് പുണെയിൽ കൂടി. അവിടെനിന്ന് ഒന്നാം റാങ്കോടെയാണ് പിന്നെ മടങ്ങിയത്.

ഷാജി എൻ. കരുൺ ജീവിത ചിത്രം

●  1952 ജനുവരി 1 കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ. കരുണാകരന്റെയും ചന്ദ്രമതിയുടെയും മൂത്തമകനായി ജനിച്ചു.

●  1971 പൂനെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽനിന്ന് ഛായാഗ്രഹണത്തിൽ ഒന്നാം റാങ്കോടെ ഡിപ്ലോമ.

●  1977 അരവിന്ദന്റെ കാഞ്ചനസീതയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകൻ.

●  1977 ‘കാഞ്ചന സീത’ക്ക് മികച്ച ഛായഗ്രാഹകനുള്ള സംസ്ഥാന അവാർഡ്

●  1979 ‘തമ്പി’ന് മികച്ച ഛായഗ്രാഹകനുള്ള ദേശീയ പുരസ്കാരം.

●  1981 ‘എസ്തപ്പാ’ന് മികച്ച ഛായഗ്രാഹകനുള്ള സംസ്ഥാന അവാർഡ്.

●  1986 ‘ഒന്നു മുതൽ പൂജ്യം വരെ’ സിനിമക്ക് മികച്ച ഛായഗ്രാഹകനുള്ള സംസ്ഥാന അവാർഡ്.

●  1988 ‘പിറവി’ എന്ന ചിത്രത്തിലൂടെ സംവിധായകൻ.

●  1989 ‘പിറവി’ക്ക് മികച്ച സംവിധായകനുളള ദേശീയ അവാർഡ്, കാൻ ഫിലിം ഫെസ്റ്റിവൽ പ്രത്യേക പരാമർശം, ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമ പുരസ്കാരം, ലൊകാർണോ ഫിലിം ഫെസ്റ്റിവൽ ജൂറി പുരസ്കാരം.

●  1994 ‘സ്വം’ ന് മികച്ച സംവിധായകനുളള ദേശീയ അവാർഡ്, കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളചലച്ചിത്രം.

●  1998-2001 സംസ്ഥാന ചലചിത്ര അക്കാദമിയുടെ പ്രഥമ ചെയർമാൻ.

●  1999 ഫ്രഞ്ച് സർക്കാറിന്റെ ‘ദ ഓർഡർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ്’ ബഹുമതി.

●  1999 ‘വാനപ്രസ്ഥം’ ത്തിന് ദേശീയ പുരസ്കാരം

●  2010 ‘കുട്ടിസ്രാങ്ക് ’ന് അഞ്ച് ദേശീയ അവാർഡ്, പത്മശ്രീ പുരസ്കാരം

●  2019 കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചേയർമാൻ

●  2024 ജെ.സി. ഡാനിയേൽ പുരസ്കാരം

●  2025 ഏപ്രിൽ 28 വിയോഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:can film festivalshaji n karunMovie News
News Summary - shaji n karun memoir
Next Story