‘നൂറു ശതമാനം ജെന്റിൽമാൻ, നർമ്മബോധമുള്ള മനുഷ്യൻ, സ്വർണ്ണം പോലെ ഹൃദയമുള്ളയാൾ’: നാനാ പടേക്കറുടെ വിയോഗത്തിൽ ഉഷാ ഉതുപ്പ്
text_fieldsനാനാ പടേക്കർ, ഉഷാ ഉതുപ്പ്
ബോളിവുഡിനെയും മറാത്തി സിനിമാ ലോകത്തെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് പ്രിയ നടൻ നാനാ പടേക്കർ വിടവാങ്ങി. 75-ാം വയസ്സിൽ ഗോവയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വ്യാഴാഴ്ച പുലർച്ചെ 5.20 ഓടെ അബോധാവസ്ഥയിൽ കണ്ടെത്തിയ താരത്തെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഗായിക ഉഷാ ഉതുപ്പ് അനുശോചനം അറിയിച്ചിരിക്കുകയാണ് ഇപ്പോൾ. ‘ലോകം കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. നൂറു ശതമാനം ജെന്റിൽമാൻ, നർമ്മബോധമുള്ള മനുഷ്യൻ, സ്വർണ്ണം പോലെ ഹൃദയമുള്ളയാൾ’ ഉഷാ ഉതുപ്പ് പറഞ്ഞു. അദ്ദേഹത്തെ മറ്റാരുമായും താരതമ്യം ചെയ്യാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മീരാ നായരുടെ 'സലാം ബോംബെ' മുതൽ 'പരിന്ദ', 'ക്രാന്തിവീർ' വരെ തന്റെ അഭിനയ മികവ് തെളിയിച്ച നാനാ പടേക്കറെ ഉഷാ ഉതുപ്പ് അടുത്തറിയാൻ ഇടയായത് ഒരു മ്യൂസിക് വിഡിയോയിലൂടെയാണ്. 2007ൽ പുറത്തിറങ്ങിയ 'ഹാട്രിക്' എന്ന ചിത്രത്തിലെ പ്രീതം സംഗീതം നൽകിയ വിക്കറ്റ് ബച്ചാ എന്ന ഗാനത്തിലായിരുന്നു ഇരുവരും ഒന്നിച്ചത്.
അദ്ദേഹം എപ്പോഴും പറയുമായിരുന്നു, ഞാനും അതാണ് ചെയ്യാൻ ശ്രമിക്കുന്നത്, വിക്കറ്റ് ബച്ചാനേ കാ'. ഞങ്ങൾ വാനിറ്റി വാനിൽ ഇരുന്ന് അതോർത്ത് ചിരിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വലിയ ശൂന്യതയിൽ ഞങ്ങളെല്ലാവരും അതീവ ദുഃഖിതരാണ്. നാനാ പടേക്കറുടെ അഭിനയത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും ഉഷാ ഉതുപ്പ് വാചാലയായി. അദ്ദേഹത്തിൽ നിന്ന് എല്ലാവരും പഠിക്കേണ്ടത് 100 ശതമാനം സത്യസന്ധതയാണെന്നാണ് അവർ പറയുന്നത്.
ആരെങ്കിലും വന്ന് അദ്ദേഹം നന്നായി അഭിനയിച്ചു എന്ന് പറഞ്ഞാൽ, അദ്ദേഹം നന്ദി എന്ന് പറയും. ഞാൻ നിങ്ങളുടെ മുന്നിൽ ഒന്നുമല്ല എന്നൊക്കെ പറഞ്ഞ് അമിത വിനയം കാണിക്കേണ്ടതില്ലെന്ന് അദ്ദേഹം എന്നോട് പറയുമായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ നർമ്മബോധം. ആ സത്യസന്ധതയാണ് അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട എല്ലാവരിലേക്കും പകർന്നത്. സ്ക്രീനിൽ അദ്ദേഹത്തിന്റെ ദേഷ്യം അഭിനയമല്ലായിരുന്നു, അത് യഥാർത്ഥ ദേഷ്യമായിരുന്നു ഉഷാ ഉതുപ്പ് കൂട്ടിച്ചേർത്തു.
‘സെറ്റിൽ എല്ലാവരെയും സുഖകരമായി ഇരുത്തുന്ന വ്യക്തിയായിരുന്നു നാനാ എന്ന് ഉഷ പറയുന്നു. ഒരിക്കലും താൻ വലിയവനാണെന്ന ഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. സെറ്റിൽ നൽകുന്ന അതേ ഭക്ഷണം തന്നെ എല്ലാവർക്കൊപ്പവും ഇരുന്ന് കഴിക്കും. സ്പോട്ട് ബോയ്സിനോട് പോലും വളരെ നല്ല രീതിയിൽ പെരുമാറും. സെറ്റിൽ അദ്ദേഹം എന്നെ ഒരു ചെറിയ സഹോദരിയെ പോലെയാണ് കണ്ടിരുന്നത്’ ഉഷാ ഉതുപ്പ് പറഞ്ഞു.
കണ്ണട എടുത്ത് പോക്കറ്റിൽ വെക്കുന്നതിൽ പോലും ഒരു അഭിനയമുണ്ടായിരുന്നു, ഒരു കഥാപാത്രത്തിന്റെ ആഴമുണ്ടായിരുന്നുവെന്നും, സ്ക്രീനിലെ അദ്ദേഹത്തിന്റെ ദേഷ്യരംഗങ്ങൾ കാണുമ്പോൾ തനിക്ക് പോലും പേടി തോന്നിയിട്ടുണ്ടെന്നും ഗായിക പറഞ്ഞു. ഒരിക്കലും അദ്ദേഹത്തിന്റെ സിനിമ കാണാത്ത ഒരാളോട് നാനാ പടേക്കറെ എങ്ങനെ വിശേഷിപ്പിക്കും എന്ന ചോദ്യത്തിന് ഉഷാ ഉതുപ്പിന് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ.
സ്റ്റേജിലും സ്ക്രീനിന് പുറത്തും അദ്ദേഹം ഒരു യഥാർത്ഥ മനുഷ്യനായിരുന്നു. അതേസമയം, നാനാ പടേക്കറുടെ മൃതദേഹം ഇന്ന് പൂനെയിലെ വീട്ടിൽ സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകും. ബഹുമതികളോടെ വൈകിട്ട് 4 മണിക്ക് സംസ്കാരം നടക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

