Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightപ്രകോപിപ്പിച്ചാൽ...

പ്രകോപിപ്പിച്ചാൽ തെളിവ് സഹിതം പല വിവരങ്ങളും പുറത്തുവിടും; സാന്ദ്ര തോമസിനെതിരെ വിജയ് ബാബു

text_fields
bookmark_border
vijay babu,sandra thomas
cancel
camera_alt

വിജയ് ബാബു, സാന്ദ്ര തോമസ്

സാന്ദ്ര തോമസിനെതിരെ ഫെയിസ് ബുക്ക് പോസ്റ്റുമായി നിർമാതാവും നടനുമായ വിജയ് ബാബു. 2010 മുതലുള്ള സാന്ദ്രയുടെ ചാറ്റുകൾ തന്റെ പക്കൽ ഉണ്ടെന്ന് വിജയ് അവകാശപ്പെട്ടു. തന്നെ പ്രകോപിപ്പിച്ചാൽ തെളിവ് സഹിതം പല വിവരങ്ങളും പുറത്തുവിടുമെന്നും വിജയ് പറഞ്ഞു. 'സാന്ദ്രയുടെ പട്ടി ഷോയ്ക്ക് കൂടുതൽ ഉത്തരം പറയാൻ സമയമില്ല എനിക്ക് ഷൂട്ട് ഉണ്ട്'- എന്നാണ് ഏറ്റവും പുതിയ പോസ്റ്റ്.

വിജയ് ബാബുവിന്‍റെ പോസ്റ്റ്

നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ്, അത് കോടതി വിലയിരുത്തും. അത്രേ എനിക്കുപറയാനുള്ളു സാന്ദ്ര. ഇനി ഓക്കാനിക്കുമ്പോൾ സൂക്ഷ്മ‌ത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്ന്.

സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും, യോഗ്യതയില്ലാത്ത തസ്തികകളിലേക്ക് മത്സരിക്കാനും കഴിയില്ല. സാന്ദ്രക്ക് തന്റെ സ്ഥാപനത്തെ പ്രതിനിധീകരിച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തേക്ക് മാത്രമേ മത്സരിക്കാൻ കഴിയൂ. ആരാണ് അതിനെ എതിർക്കുന്നത്. അവൾക്കും എല്ലാവിധ ആശംസകളും നേരുന്നു.

എനിക്കറിയാവുന്നിടത്തോളം സെൻസർ വ്യക്തികൾക്കല്ല, സ്ഥാപനത്തിനാണ്. കോടതി അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച അവർ 2016 ൽ നിയമപരമായി രാജിവെച്ചു (എല്ലാം കോടതി നോട്ടറി ചെയ്തു) അവരുടെ വിഹിതമോ അതിൽ കൂടുതലോ വാങ്ങിയ ശേഷം. 10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി അവർക്ക് ഒരു ബന്ധവുമില്ല, കോടതി തീരുമാനിച്ചു. തീരുമാനത്തെ മാനിക്കുന്നു.

ദയവായി ഓർക്കുക.. സാങ്കേതികവിദ്യ എല്ലാവർക്കുമുള്ളതാണ്. 2010 മുതലുള്ള എല്ലാ ചാറ്റുകളും എന്‍റെ കൈയിൽ ഉണ്ട്. സ്വന്തം വഴികളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ പേരുകൾ എടുത്ത് പറഞ്ഞ് ശ്രദ്ധാകേന്ദ്രമാകാൻ ശ്രമിക്കരുത്. അസൂയ ജനങ്ങളുടെ മുൻപിൽ പ്രദർശിപ്പിക്കരുത്. എന്നെ പ്രകോപിപ്പിച്ചാൽ എന്റെ പക്കൽ ഉള്ള സകല വിവരങ്ങളും തെളിവ് സഹിതം പുറത്തു വിടും. നന്ദി സാന്ദ്ര….. എനിക്ക് മൃഗങ്ങളെ ഇഷ്ടമാണ്.. അവ മനുഷ്യരേക്കാൾ വിശ്വാസയോഗ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay babuSandra ThomasMovie NewsEntertainment News
News Summary - vijay babu slams sandra thomas
Next Story