Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightഎന്തുകൊണ്ട് കൊലയാളിയെ...

എന്തുകൊണ്ട് കൊലയാളിയെ അറസ്റ്റ് ചെയ്തില്ല? സുനിതാ വധക്കേസിൽ വൈകാരികമായി പ്രതികരിച്ച് പാർവതി തിരുവോത്ത്

text_fields
bookmark_border
എന്തുകൊണ്ട് കൊലയാളിയെ അറസ്റ്റ് ചെയ്തില്ല? സുനിതാ വധക്കേസിൽ വൈകാരികമായി പ്രതികരിച്ച് പാർവതി തിരുവോത്ത്
cancel

ബംഗളൂരുവിൽ ക്രൂരമർദനത്തിനിരയായി മരിച്ച സുനിതയുടെ കൊലയാളിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. എന്തുകൊണ്ട് നിങ്ങൾ കൊലയാളിയെ അറസ്റ്റ് ചെയ്തില്ല എന്നു ചോദിച്ചുകൊണ്ട് പാർവതി വീഡിയോ തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. സുനിതയെ അടുത്തറിയുന്ന പാർവതി അവരുമൊത്തുള്ളതും അവരുടെ മരണ വാർത്തയുമായി ബന്ധപ്പെട്ടതുമായ നിരവധി സ്റ്റോറികൾ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെയാണ് സുനിത കൊല്ലപ്പെട്ടതെന്ന് അറിഞ്ഞത് മുതൽ കരച്ചിലടക്കാനാവുന്നില്ലെന്നും പാർവതി പറഞ്ഞു.

ഭർത്താവിന്‍റെയും നാലു വയസ്സുകാരനായ മകനുമൊപ്പം കഴിയുന്ന സുനിത 167ലേറെ നായകളെ സംരക്ഷിച്ചിട്ടുണ്ട്. കത്തിക്കുത്ത്, ഗുരുതരമായ പൊള്ളൽ എന്നിങ്ങനെ നായ്ക്കളെ സംരക്ഷിക്കുന്നതിനിടയിൽ ഒരുപാട് തവണ സുനിത ആക്രമിക്കപ്പെട്ടിട്ടുണ്ട്. മെച്ചപ്പെട്ട ശമ്പളം വാഗ്ദാനം ചെയ്തതുകൊണ്ടാണ് സുനിത ഈ തൊഴിൽ സ്വീകരിച്ചത്. അത് തന്‍റെ കുടുംബത്തെയും നായകളെയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് സുനിത കരുതി. അവളുടെ ദയയുള്ള മനസ്സാണോ അവളുടെ കൊലപാതകത്തിലേക്ക് നയിച്ചത്? പാർവതിയുടെ ഇൻസ്റ്റഗ്രാം കുറിപ്പിലെ വാക്കുകളാണിത്. ഇനിയും ഈ സംഭവം പ്രോസസ് ചെയ്യാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും കരച്ചിലടക്കാൻ കഴിയുന്നില്ലെന്നും പാർവതി പറഞ്ഞു.

മേ​യ് മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ദീ​പ​ക് സു​നി​ത​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും എ​തി​ർ​ത്ത സു​നി​ത നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ ദീ​പ​ക് സു​നി​ത​യെ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ല ഭി​ത്തി​യി​ലും അ​ല​മാ​ര​യി​ലും ഇ​ടി​പ്പി​ച്ച പ്ര​തി, നി​ല​ത്തു​വീ​ണ ഇ​വ​രു​ടെ നെ​ഞ്ചി​ൽ ആ​ഞ്ഞു​ച​വി​ട്ടി. ത​ട​യാ​ൻ ശ്ര​മി​ച്ച മ​റ്റ് സ്ത്രീ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​നി​ത​യെ വെ​ന്റി​ലേ​റ്റ​ർ ആം​ബു​ല​ൻ​സി​ൽ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ത​ല​ക്കേ​റ്റ ക​ന​ത്ത അ​ടി​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ​കാ​ര​ണം. സു​നി​ത​യെ താ​ൻ മ​ർ​ദി​ച്ച​താ​യി ദീ​പ​ക് സ​മ്മ​തി​ക്കു​ന്ന ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. നി​ല​വി​ൽ തൃ​ശൂ​ര്‍ ഈ​സ്റ്റ് പൊ​ലീ​സാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parvathy thiruvothArrestMurder CaseLatest News
News Summary - Why wasn't the killer arrested? Parvathy Thiruvoth reacts emotionally to Sunitha's murder case
Next Story