ഫാൻസ് പ്രതീക്ഷിക്കുന്നത് 600-800 കോടി ബ്ലോക്ബസ്റ്റേഴ്സ്; സൽമാനും ഷാരൂഖിനുമൊപ്പം പ്രവർത്തിക്കാൻ താൽപര്യമില്ലെന്ന് നിഖിൽ അദ്വാനി
text_fieldsന്യൂഡൽഹി: സുപ്പർ താരങ്ങളെ വച്ച് സിനിമ പിടിക്കാൻ തനിക്കറിയില്ലെന്ന് ബോളിവുഡ് സംവിധായകൻ നിഖിൽ അദ്വാനി. സൽമാൻ ഖാനെയും ഷാരൂഖ് ഖാനെയും അക്ഷയ് കുമാറിനെയും വച്ച് നിരവധി സിനിമകൾ ചെയ്ത നിഖിൽ അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. സുപ്പർ താരങ്ങളുടെ ആരാധകർ വലിയ ബോക്സ് ഓഫിസ് കളക്ഷൻ പ്രതീക്ഷിക്കുന്നതു കൊണ്ട് വലിയ സമ്മർദമാണ് അഭിമുഖീകരിക്കുന്നതെന്നും അങ്ങനെ സിനിമ ചെയ്യാൻ തനിക്കാവില്ലെന്നുമാണ് നിഖിൽ പറയുന്നത്. സുപ്പർ താരങ്ങളെ വച്ച് സിനിമ നിർമിക്കാൻ തയാറാണെന്നും എന്നാൽ സംവിധാനം ചെയ്യാൻ താൽപര്യമില്ലെന്നും നിഖിൽ കൂട്ടിച്ചേർത്തു.
'എനിക്ക് സൽമാൻ ഖാനുമായി സിനിമ ചെയ്യാൻ താൽപര്യമില്ല. തന്റെ സഹപ്രവർത്തകരെ തിരഞ്ഞെടുക്കാൻ കഴിയുന്നതിനാൽ താൻ വളരെ ഭാഗ്യവാനാണ്. എന്നാൽ ഇവരെയൊക്കെ വച്ച് 600-800 കോടി സിനിമ പിടിക്കുന്നതെങ്ങനെയെന്ന് അറിയില്ല'. "സൽമാൻ ഇ ഇഷ്ക്", "ഹീറോ" എന്നീ ചിത്രങ്ങൾക്ക് ശേഷം സൽമാൻ ഖാനുമായുള്ള അടുത്ത സിനിമയെ കുറിച്ചുള്ള ലെഹ്റാൻ റെട്രോയുടെ ചോദ്യത്തിനായിരുന്നു നിഖിലിന്‍റെ മറുപടി.
ബ്ലോക് ബസ്റ്റർ ഇല്ലാതെ അക്ഷയ് കുമാറിന്റെയും അജയ് ദേവ്ഗണിന്റെയും ആരാധകരെ തൃപ്തിപ്പെടുത്താനാവില്ല. താൻ ഇപ്പോഴും അതി രാവിലെകളിൽ അക്ഷയ് കുമാറിനെ ഫോണിൽ ബന്ധപ്പെടുകയും സിനിമയുടെ തിരക്കഥകൾ അയച്ചു കൊടുക്കാറുമുണ്ട്. അവരുടെ സിനിമകൾ നിർമിക്കാൻ തയാറാണ്. എന്നാൽ സംവിധാനം ചെയ്യാൻ താൽപര്യമില്ല. ഇനി ആഗ്രഹം ഉണ്ടെങ്കിൽ കൂടി ചെയ്യാൻ തനിക്ക് കഴിയില്ല -നിഖിൽ വ്യക്തമാക്കി.
ഷാരൂഖ് ഖാനുമായി നല്ല സൗഹൃദം ഉണ്ടായിരുന്ന 'കൽ ഹോ നഹോ' സിനിമയുടെ സമയത്ത് അദ്ദേഹത്തിന് തിരക്കഥ അയച്ച് നൽകിയിരുന്നോ എന്ന ചോദ്യത്തിന് ഷാരൂഖ് ഖാനുമായി ഒരു സിനിമ ചെയ്യാനുള്ള സബ്ജക്ട് തന്റെ കൈയ്യിൽ ഇല്ലെന്നും കുച് കുച് ഹോത്താ ഹെ, കഭി കുഷി കഭി ഗം, കൽ ഹോ ന ഹോ പോലുള്ള സിനിമകളെ മറികടക്കുന്ന സബ്ജക്ട് കിട്ടിയാൽ മാത്രമേ അദ്ദേഹവുമായി സിനിമ ചെയ്യൂവെന്നും നിഖിൽ മറുപടി നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.