ഒരു എപ്പിസോഡിന് 5 കോടി!; അമിതാഭ് ബച്ചൻ അവതാകരകനായ കോൻ ബനേഗാ ക്രോർപതി സീസൺ 17 ആഗസ്റ്റ് 11 മുതൽ
text_fieldsഅമിതാഭ് ബച്ചൻ അവതാരകനായ കോൻ ബനേഗാ ക്രോർപതി സീസൺ 17നുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സോണി ടി.വിയിൽ ആഗസ്റ്റ് 11 മുതലാണ് സംപ്രേഷണം ആരംഭിക്കുന്നത്. ഏറെ നാൾക്കു ശേഷമുള്ള അമിതാഭ് ബച്ചന്‍റെ തിരിച്ചു വരവായാണ് പരിപാടിയെ നോക്കിക്കാണുന്നത്.
ഭാഗ്യ താരമായ അമിതാഭ് ബച്ചന്‍റെ സാന്നിധ്യം കൊണ്ട് ഏറെ പ്രശസ്തി ലഭിച്ച ഷോയാണ് കോൻ ബനേഗ ക്രോർപതി. പ്രമുഖ മാധ്യമം നൽകുന്ന റിപ്പോർട്ട് പ്രകാരം 5 കോടി രൂപയാണ് അമിതാഭ് ബച്ചൻ ഒരു എപ്പിസോഡിന് മാത്രം പ്രതിഫലമായി വാങ്ങുന്നത്. ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ടി.വി ഷോ അവതാരകരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നവരിലൊരാൾ അമിതാഭ് ബച്ചനാണ്. 2000 ജൂലൈ 3 നാണ് കോൻ ബനേഗാ ക്രോർപതി ഷോ സംപ്രേഷണം ആരംഭിച്ചത്. തുടക്കം മുതൽ അമിതാഭ് ബച്ചനാണ് ഷോയുടെ അവതാരകൻ.
പരിപാടിയുടെ പ്രൊമോ വീഡിയോകൾ ഇതിനോടകം തന്നെ ഇന്‍റർനെറ്റിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്കാവും ഷോ സമയം. സോണി ലൈവ് ഒ.ടി.ടി പ്ലാറ്റ്ഫോമിലും എപ്പിസോഡുകൾ ലഭ്യമാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.