Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഓസ്കറിന് എ.ഐ താരങ്ങളെ...

ഓസ്കറിന് എ.ഐ താരങ്ങളെ പരിഗണിക്കില്ലെന്ന് അക്കാദമി; തിരക്കഥകൾ മനുഷ്യർ രചിച്ചതാണെന്ന തെളിവ് വേണം

text_fields
bookmark_border
Oscar
cancel

ലോസ് ആഞ്ചലസ്: സിനിമാ വ്യവസായത്തിലെ പരമോന്നത ബഹുമതികൾക്ക് അർഹത നേടണമെങ്കിൽ അഭിനയവും എഴുത്തും മനുഷ്യർതന്നെയാണ് നിർവഹിക്കേണ്ടതെന്നും കൃത്രിമബുദ്ധിയല്ലെന്നും വ്യക്തമാക്കുന്ന പുതിയ നിയമങ്ങളുമായി അക്കാദമി സംഘാടകർ. ഓസ്കർ പുരസ്കാരങ്ങൾക്ക് എ.ഐ താരങ്ങളെ പരിഗണിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ പ്രതികരണം. 2027 മാർച്ചിൽ നടക്കാനിരിക്കുന്ന അടുത്ത ഓസ്കർ ചടങ്ങിനുള്ള അപേക്ഷകൾക്ക് ഈ വ്യവസ്ഥ ബാധകമാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ചെലവ് കുറക്കുന്നതിനായി സ്റ്റുഡിയോകളിലും മറ്റും തൊഴിലാളികൾക്കുപകരം എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് തൊഴിലാളികൾ ഭയപ്പെടുന്നുണ്ടെന്നും അവർ പറഞ്ഞു. സിനിമ, ടെലിവിഷൻ രംഗങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആശങ്ക ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം സിനിമയിലെ എ.ഐ ‘നടി’യുടെ അരങ്ങേറ്റം ഈ ആശങ്കക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

അക്കാദമിയുടെ പുതിയ നിയമങ്ങൾ പ്രകാരം, ചലച്ചിത്ര നിർമാതാക്കൾക്ക് എ.ഐ ഉപകരണങ്ങൾ ഉപയോഗിക്കാം. എന്നാൽ എ.ഐ അഭിനേതാക്കൾക്ക് ഓസ്‌കറിന് അർഹതയുണ്ടാവില്ല. തിരക്കഥകൾ പരിഗണിക്കണമെങ്കിൽ അവ മനുഷ്യർ രചിച്ചതാണ് എന്ന ഉറപ്പ് അക്കാദമിക്കുണ്ടാവണം. മനുഷ്യർ സൃഷ്ടിച്ചതാണോ ഇവയെന്ന് സ്ഥിരീകരിക്കുന്നതിന് അക്കാദമിക്ക് കൂടുതൽ വിവരങ്ങൾ ചിത്രങ്ങളുടെ അണിയറപ്രവർത്തകരോട് ചോദിച്ച് വാങ്ങാം എന്നും അക്കാദമി പ്രസ്താവനയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WritersOscar AwardActorsAI ​​
News Summary - AI actors and writers will be ineligible for Oscars
Next Story