Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅമൽ നീരദ് ചിത്രം...

അമൽ നീരദ് ചിത്രം ബാച്ച്ലർ പാർട്ടി ഡിലക്സ് പാക്കപ്പായി

text_fields
bookmark_border
അമൽ നീരദ് ചിത്രം ബാച്ച്ലർ പാർട്ടി ഡിലക്സ് പാക്കപ്പായി
cancel

മലയാളത്തിലെ ക്ലാസിക്ക് സംവിധായകരിൽ പ്രമുഖനായ അമൽ നീരദ് സംവിധാനം ചെയ്യുന്ന ബാച്ച്ലർ പാർട്ടി ഡിലക്സിന്‍റെ ചിത്രീകരണം പൂർത്തിയായി. നസ്ലെൻ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ഷറഫുദ്ധീൻ, ശ്രീനാഥ് ബാസി, സൗബിൻ ഷാഹിർ, രജിഷ വിജയൻ എന്നിങ്ങനെ മലയാളത്തിലെ യുവതാരനിര സിനിമയുടെ ഭാഗമാകുന്നുണ്ട്. അമൽ നീരദിന്‍റെ തന്നെ 2012ൽ പുറത്തിറങ്ങിയ ബാച്ച്ലർ പാർട്ടിയുടെ രണ്ടാം ഭാഗമാണ് ബാച്ച്ലർ പാർട്ടി ഡിലക്സ്.

അമൽ നീരദ് പ്രൊഡക്ഷൻസും അൻവർ റഷീദും ഫഹദ് ഫാസിൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ക്രിസ്റ്റ്യോ സേവ്യറാണ് സംഗീതം. കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും പ്രധാന വേഷങ്ങളിലെത്തിയ ബൊഗൻ വില്ലയാണ് അമൽ നീരദിന്‍റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഒന്നിക്കുന്ന ബാച്ച്ലർ പാർട്ടി ഡിലക്സിനു വേണ്ടി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amal neeradMovie Newsbachelor partyentertainment
News Summary - Amal Neerad's film Bachelor Party deluxe packup
Next Story