
ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി ആമിർ ഖാെൻറ മകൻ; ആശംസകളുമായി സഹോദരി
text_fieldsബോളിവുഡ് സൂപ്പർതാരം ആമിർ ഖാെൻറ മകൻ ജുനൈദ് ഖാൻ അഭിനയ രംഗത്തേക്ക്. യാഷ് രാജ് ഫിലിംസിെൻറ പിരീഡ് ഡ്രാമയിലൂടെയാണ് ജുനൈദ് അരങ്ങേറ്റം കുറിക്കുക. സിദ്ധാർഥ് മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രം 1862ലെ മഹാരാജ് ലിബെൽ കേസ് പ്രമേയമാക്കിയുള്ളതാണ്. 'മഹാരാജ' എന്ന് പേരായ ചിത്രത്തിൽ ഒരു മാധ്യമ പ്രവർത്തകനായാണ് ജുനെദ് വേഷമിടുന്നത്. നേരത്തെ ഷൈൻ നിഗം നായകനായ ഇഷ്ഖിെൻറ ബോളിവുഡ് റീമേക്കിൽ ജുനൈദ് ഖാൻ നായകനാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ജുനൈദിെൻറ ബോളിവുഡ് അരങ്ങേറ്റത്തിന് ആശംസകളുമായി സഹോദരി ഇറ ഖാൻ രംഗത്തെത്തിയിരുന്നു. ഇൻസ്റ്റഗ്രാമിൽ മനോഹരമായ ഒരു ചിത്രവും കൂടെ ഒരു കുറിപ്പും ഇറ പങ്കുവെച്ചിട്ടുണ്ട്. ''ജുനു... ഇത് അവെൻറ ആദ്യത്തെ നാടകമോ, ആദ്യത്തെ ഷോയോ, ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ നാടകമോ അല്ല.. ഇത് അവെൻറ ആദ്യത്തെ ഷൂട്ടിങ് ദിവസമാണ്. ഇൗ ചിത്രം ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. അവൻ കുറച്ചു വർഷങ്ങളായി അഭിനയരംഗത്തുണ്ടെങ്കിലും ഇതെനിക്ക് പുതിയതാണ്. അവൻ എെൻറ നാടകത്തിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ മറ്റെല്ലാ കാര്യങ്ങളെക്കാളും ഏറെക്കാലമായി ഞാൻ അവെൻറ അനുജത്തിയാണ്. "
സമാനതകളില്ലാത്തതാണ് അവെൻറ പ്രൊഫഷണലിസം. പ്രകടനം കൊണ്ട് അവൻ എല്ലാവരെയും അമ്പരപ്പിക്കുന്ന ആ നിമിശത്തിനായി കാത്തിരിക്കാൻ വയ്യ. അതുപോലെ, അമിത കൃത്യനിഷ്ട പാലിച്ച് എല്ലാവർക്കും അസ്വസ്ഥതയുണ്ടാക്കുന്നത് കാണാനും. സിനിമയെ കുറിച്ചുള്ള വിശേഷങ്ങൾ ഒന്നും അവൻ എന്നോട് പറഞ്ഞിട്ടില്ല. അത് എനിക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. അണിയറ വിശേഷങ്ങളെല്ലാം അറിയണമെന്നുണ്ട്. അങ്ങനെയാണെങ്കിൽ എനിക്ക് സെറ്റിൽ പോയി അവനെ ശല്യപ്പെടുത്താൻ കഴിഞ്ഞേക്കും. -ഇറ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. ആമിർ ഖാന് ആദ്യ ഭാര്യ റീന ദത്തയിലുണ്ടായ മക്കളാണ് ജുനൈദും ഇറയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.