Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമെജീഷ്യനായി ആസിഫ് അലി...

മെജീഷ്യനായി ആസിഫ് അലി എത്തുന്നു; പ്രജേഷ് സെൻ ചിത്രം 'ഹൗഡിനി- ദി കിങ് ഓഫ് മാജിക്' ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

text_fields
bookmark_border
മെജീഷ്യനായി ആസിഫ് അലി എത്തുന്നു; പ്രജേഷ് സെൻ ചിത്രം ഹൗഡിനി- ദി കിങ് ഓഫ് മാജിക് ഫസ്‌റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
cancel

കൊച്ചി: ആസിഫ് അലി നായകനായി ജി. പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിക്കുന്ന 'ഹൗഡിനി ദി കിങ് ഓഫ് മാജിക്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഈ സമ്മറിൽ ചിത്രം തിയറ്ററുകളിലെത്തും. ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ, ദി സീക്രട്ട് ഓഫ് വിമൻ തുടങ്ങിയ സിനിമകൾക്കു ശേഷം മാജിക്കിന് പ്രാധാന്യം നൽകിയാണ് പ്രജേഷ് സെൻ പുതിയ ചിത്രം ഒരുക്കുന്നത്.

ബ്ലൂ ഹിൽ നൈലിന്റെ ബാനറിൽ ജോബി പി. സാം ആണ് നിർമാണം. പ്രജേഷ്സെൻ മൂവി ക്ലബാണ് കോ പ്രൊഡ്യൂസർ. അബ്ബാസ് സിറാജ്, ഷംസീർ ഹംസ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. ബിജിബാൽ ആണ് സംഗീത സംവിധാനം. സിനിമാറ്റോഗ്രാഫർ നൗഷാദ് ഷെരീഫ്, എഡിറ്റർ: ബിജിത് ബാല, ആർട്ട്: ത്യാഗു തവനൂർ. "ആകാശമായവളേ..." എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നിധീഷ് നടേരിയുടെതാണ് ഗാനങ്ങൾ.

അന്തരിച്ച പ്രശസ്‌ത നാടക സംവിധായകൻ പ്രശാന്ത് നാരായണൻ ശ്രദ്ധേയമായ വേഷത്തിലെത്തുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം, ശ്രീകാന്ത് മുരളി, പ്രശാന്ത് അലക്സാണ്ടർ, ക്രിസ് വേണുഗോപാൽ, ഡോ. അമർ രാമചന്ദ്രൻ, ദേവി നായർ, വിവിയ ശാന്ത്, ഗീതി സംഗീത, ഡോ. പ്രസീദ, ട്വിങ്കിൾ ജോബി, അഞ്ചു എബ്രഹാം, ശ്രീറാം, അധീഷ് ദാമോദരൻ, ഡോ. ഷിനു, ജോഹൻ സാം ജോബി, മാസ്‌റ്റർ വൈഭവ് സുരേഷ്, ജിതേന്ദ്രൻ, സുചിത്ര, സന്ധ്യ രമേശ്, സാക്കിർ മനോളി, ജിജിന, അമര പല്ലവി, മനോജ് മാത്രാടൻ തുടങ്ങി നിരവധി പേർ വേഷമിടുന്നു.

മേക്കപ്പ്: റഷീദ് അഹമ്മദ്, വസ്‌ത്രാലങ്കാരം: അഫ്രീൻ കല്ലൻ, സൗണ്ട് ഡിസൈൻ: അരുൺ രാമവർമ തമ്പുരാൻ, ഓഡിയോഗ്രാഫി: അജിത് എ. ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: ജിത്തു പിരപ്പൻകോട്, സെക്കന്റ് യൂണിറ്റ് കാമറ: ലെബിസൺ ഗോപി, ചീഫ് അസോസിയേറ്റ് ഡയറക്റ്റർ: ഗിരീഷ് മാരാർ, ത്രിൽസ്: മാഫിയ ശശി, ഡി.ഐ: ആക്ഷൻ ഫ്രെയിം മീഡിയ, കളറിസ്റ്റ്: സുജിത് സദാശിവൻ, ഡിജിറ്റൽ കണ്ടന്റ് മാനേജർ: ബാലു പരമേശ്വർ, സ്ക്രിപ്റ്റ് ആൻഡ് ഡയറക്ടർ അസോസിയേറ്റ്: എം കുഞ്ഞാപ്പ, വീ എഫക്സ് ഡയറക്ടർ: രൻതീഷ് രാമകൃഷ്ണൻ, സിങ്ക് സൗണ്ട്: എൽ.ജെ. മൈൽ സ്റ്റുഡിയോ, മാജിക് കൊറിയോഗ്രാഫർ: സമീർ, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ: പ്രദീപ് മേനോൻ, പ്രൊഡക്ഷൻ കോ ഓർഡിനേഷൻ: ഷിബിരാജ്, പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്, പ്രൊമോഷൻ ആൻഡ് മാർക്കറ്റിങ്: പ്രതീഷ് ശേഖർ, ഡിജിറ്റൽ പബ്ലിസിറ്റി: ബ്രാൻഡ് പിക്സ്, താമിർ ഓക്കേ, സ്റ്റിൽ ഫോട്ടോഗ്രാഫി: ലെബിസൺ ഫോട്ടോസ്, അജീഷ് കടയ്ക്കൽ, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asif AliMoviesmagicfirst look posterPrajesh SenEntertainment News
News Summary - Asif Ali to play a magician; Prajesh Sen's film 'Houdini - The King of Magic' first look poster out
Next Story