‘ചാട്ടുളി’യുടെ ചിത്രീകരണം അട്ടപ്പാടിയിൽ
text_fieldsഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിർമിക്കുന്ന ‘ചാട്ടുളി’യുടെ ചിത്രീകരണം അട്ടപ്പാടിയിൽ പുരോഗമിക്കുന്നു. ചീഫ് മിനിസ്റ്റർ ഗൗതമി, ചെസ്സ്, കങ്കാരു, കളേഴ്സ്, ഉലകം ചുറ്റും വാലിബാൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത രാജ്ബാബുവാണ് ‘ചാട്ടുളി’യുടെ സംവിധായകൻ.
കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, രഞ്ജിനി ജോർജ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നെൽസൺ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിൽ നെൽസൺ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്നാണ് നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അജു വി.എസ്. ജയേഷ് മൈനാഗപ്പള്ളി കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവഹിക്കുന്നു.
ഛായാഗ്രാഹണം പ്രമോദ് കെ. പിള്ള, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ആന്‍റണി പോൾ എന്നിവരുടെ വരികൾക്ക് ബിജിബാൽ, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതം പകരുന്നു. പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര, എഡിറ്റർ - അയൂബ് ഖാൻ, കല - അപ്പുണ്ണി സാജൻ, മേക്കപ്പ് - റഹിം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം - രാധാകൃഷ്ണൻ മങ്ങാട്,
അസോസിയേറ്റ് ഡയറക്ടർ - രാഹുൽ കൃഷ്ണ, അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് - കൃഷ്ണകുമാർ ഭട്ട്, നൗഫൽ ഷാജ് ഉമ്മർ, ഡോ. രജിത്കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ബാബുരാജ് മനിശ്ശേരി, ജബ്ബാർ മതിലകം, ലൊക്കേഷൻ മാനേജർ - പ്രസാദ് ശ്രീകൃഷ്ണപുരം, സംഘട്ടനം - ബ്രൂസ്‌ലി രാജേഷ്, സ്റ്റിൽസ് - അനിൽ പേരാമ്പ്ര, പരസ്യകല - ആന്റണി സ്റ്റീഫൻ, പി.ആർ.ഒ - എ.എസ് ദിനേശ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.