Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് സിനിമയെ ബലിയാടാക്കുന്നു'; വിമർശകർക്കെതിരെ രൂക്ഷ പ്രതികരണവുമായി സന്ദീപ് റെഡ്ഡി വാംഗ

text_fields
bookmark_border
ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് സിനിമയെ ബലിയാടാക്കുന്നു; വിമർശകർക്കെതിരെ രൂക്ഷ പ്രതികരണവുമായി സന്ദീപ് റെഡ്ഡി വാംഗ
cancel

സമൂഹത്തിൽ അക്രമങ്ങൾ സാധാരണവൽക്കരിക്കുന്നതിൽ വയലൻസ് നിറഞ്ഞ ചിത്രങ്ങൾക്ക് പങ്കുണ്ടെന്ന വിമർശനങ്ങൾക്കെതിരെ തുറന്നടിച്ച് സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗ. യഥാർത്ഥ ജീവിതത്തിലെ ദാരുണമായ സംഭവങ്ങളെ സ്വന്തം താത്പര്യങ്ങൾക്കായി ചിലർ ദുരുപയോഗം ചെയ്യുകയാണെന്നും, ഇരകളോടുള്ള യഥാർത്ഥ വേദനയേക്കാൾ സ്വന്തം കണക്കുകൾ തീർക്കാനാണ് വിമർശകർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആന്ധ്രാപ്രദേശിൽ നടന്ന ഒരു ഭീകരമായ ചെയിൻസോ ആക്രമണത്തിന് പിന്നാലെയാണ് അനിമൽ പോലുള്ള ചിത്രങ്ങൾ കുറ്റവാളികൾക്ക് മാതൃകയാകുന്നുണ്ടെന്ന ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. സിനിമകളിലെ അമിതമായ അക്രമക്കാഴ്ചകൾ സമൂഹത്തിൽ ഇത്തരം പ്രവൃത്തികൾക്ക് ചൂട്ടുപിടിക്കുന്നുവെന്ന വാദങ്ങൾ ശക്തമാകുന്നതിനിടയിലാണ് വാംഗയുടെ പ്രതികരണം വന്നിരിക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

ആരെങ്കിലും ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ പെട്ടെന്ന് സിനിമയെ കുറ്റപ്പെടുത്തുന്നതിന് പകരം വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളാനും യഥാർത്ഥ പ്രശ്നം എന്താണെന്ന് മനസ്സിലാക്കാനുമാണ് ശ്രമിക്കേണ്ടതെന്ന് സന്ദീപ് വ്യക്തമാക്കി. ഇരകളുടെ കുടുംബങ്ങളോട് യാതൊരുവിധ അനുകമ്പയുമില്ലാത്തവരാണ് ഇത്തരം ദുരന്തങ്ങളെ വ്യക്തിപരമായ അജണ്ടകൾക്കായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു.

ഇത്തരം വിഷയങ്ങളിൽ സിനിമാരംഗത്തുനിന്ന് പിന്തുണയുമായി മറ്റ് പ്രമുഖരും ഇതിനോടകം എത്തിയിട്ടുണ്ട്. സിനിമയിൽ അക്രമങ്ങൾ കാണിക്കുന്നത് യഥാർത്ഥ ജീവിതത്തിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുമെന്ന് പറയുന്നത് രാമായണം വായിച്ചതുകൊണ്ടാണ് തട്ടിക്കൊണ്ടുപോകലുകൾ കൂടുന്നത് എന്ന് പറയുന്നതുപോലെയാണെന്ന മുൻ നിലപാടുകളും ചർച്ചകളിൽ വീണ്ടും ഉയരുന്നുണ്ട്. ഏതായാലും തന്റെ സിനിമകളുടെയും പൊതുവെ വയലൻസ് നിറഞ്ഞ ചിത്രങ്ങളുടെയും പേരിൽ നിരന്തരം വിമർശനങ്ങൾ നേരിടുന്നതിനിടയിൽ സന്ദീപ് റെഡ്ഡി വാംഗയുടെ ഈ പുതിയ പ്രസ്താവന വലിയ ചർച്ചയായിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cinema is being made a scapegoat for criminal acts Sandeep Reddy Vanga
Next Story