ധുരന്ധറിന്റെ സംഗീതാവകാശം സരിഗമയിൽ നിന്നും ടി-സീരീസിലേക്ക്
text_fieldsആദിത്യ ധർ സംവിധാനം ചെയ്യുന്ന ‘ധുരന്ധറി’ന്റെ രണ്ടാം ഭാഗത്തിലെ സംഗീതാവകാശം ടി-സീരീസിന്. സിനിമയുടെ ആദ്യ ഭാഗത്തിന്റെ സംഗീതാവകാശം സരിഗമക്കായിരുന്നു. സിനിമയുടെ രണ്ടാം ഭാഗം മാർച്ച് 19ന് തിയറ്ററുകളിൽ എത്തും. ബോക്സ് ഓഫിസിൽ റെക്കോഡ് തകർത്ത സിനിമയുടെ ആദ്യ ഭാഗത്തെ പോലെ രണ്ടാം ഭാഗവും ഈ വർഷത്തെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ പുറത്തിറക്കിയ നിർമാതാക്കളാണ് സിനിമയിലെ സംഗീതാവകാശത്തിൽ വന്ന മാറ്റം വെളിപ്പെടുത്തിയത്. പോസ്റ്ററിൽ ടി-സീരിസിന്റെ ലോഗോയാണ് കൊടുത്തിട്ടുള്ളത്. ഇതോടൊപ്പം ധുരന്ധർ രണ്ടാം ഭാഗത്തിന്റെ ടീസറും പുറത്തു വിട്ടിട്ടുണ്ട്.
നായകന്റെ പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാവും ധുരന്ധർ 2 എന്നാണ് ടീസർ നൽകുന്ന സൂചന. ടീസറിൽ രൺവീർ സിങ് രണ്ട് ലുക്കിൽ എത്തുന്നുണ്ട്. ആക്ഷൻ രംഗങ്ങൾകൊണ്ടും മേക്കിങ് കൊണ്ടും പ്രേക്ഷകരെ ത്രസിപ്പിക്കുന്നതാവും ധുരന്ധർ രണ്ടാം ഭാഗമെന്നാണ് പ്രതീക്ഷ. ധുരന്ധർ 2025 ഡിസംബർ 5നാണ് തിയറ്ററുകളിൽ എത്തിയത്. 2025ലെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം ലോകമെമ്പാടുമായി 1300 കോടിയിലധികം രൂപയാണ് കലക്ട് ചെയ്തത്.
പാകിസ്താൻ പശ്ചാത്തലമാക്കി ഒരുക്കിയ ഈ സ്പൈ ത്രില്ലറിൽ, ഭീകരവാദ ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യൻ ചാരനായാണ് രൺവീർ സിങ് എത്തിയത്. അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ. മാധവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു ചിത്രം അടുത്തിടെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും റിലീസ് ചെയ്തിരുന്നു. ധുരന്ധർ അവിടെയും തരംഗം സൃഷ്ടിച്ചു. പാകിസ്ഥാനിലും ചിത്രം ഇപ്പോൾ ട്രെൻഡിങ്ങിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

