Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബംഗളൂരുവിലെ...

ബംഗളൂരുവിലെ സ്ത്രീകളെക്കുറിച്ച് മോശം പരാമർശം; ക്ഷമ ചോദിച്ച് ലോക ടീം, സംഭാഷണം നീക്കം ചെയ്യും

text_fields
bookmark_border
ബംഗളൂരുവിലെ സ്ത്രീകളെക്കുറിച്ച് മോശം പരാമർശം; ക്ഷമ ചോദിച്ച് ലോക ടീം, സംഭാഷണം നീക്കം ചെയ്യും
cancel

ഡൊമിനിക് അരുൺ സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രമാണ് 'ലോക'. കല്യാണി പ്രിയദർശൻ നായികയായ ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. എന്നാൽ, ചിത്രത്തിലെ ഒരു സംഭാഷണം കർണാടകയിലെ ജനങ്ങളെ അപമാനിക്കുന്നതാണെ അഭിപ്രായങ്ങൾ പ്രചരിച്ചിരുന്നു. അതേതുടർന്ന് ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയായ വേഫെറർ ഫിലിംസ്.

'ഞങ്ങളുടെ സിനിമയായ ലോക: ചാപ്റ്റർ വണ്ണിലെ കഥാപാത്രങ്ങളിൽ ഒരാൾ നടത്തിയ ഒരു സംഭാഷണം കർണാടകയിലെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങൾ ആളുകളെ മറ്റെല്ലാറ്റിനുമുപരിയായി കാണുന്നു. ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.

പ്രസ്തുത സംഭാഷണം എത്രയും വേഗം നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യും. ഉണ്ടായ വേദനക്ക് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ ക്ഷമാപണം സ്വീകരിക്കണമെന്ന് താഴ്മയോടെ അഭ്യർഥിക്കുന്നു' -എന്ന കുറിപ്പാണ് വേഫെറർ ഫിലിംസ് പങ്കുവെച്ചത്.

താന്‍ ബംഗളൂരുവിലെ പെണ്‍കുട്ടിയെ കല്യാണം കഴിക്കില്ലെന്നും ബംഗളൂരുവിലെ പെണ്‍കുട്ടികളെല്ലാം ചീത്തയാണെന്നും ചിത്രത്തിലെ വില്ലനായ നാച്ചിയപ്പ എന്ന കഥാപാത്രം അമ്മയോട് പറയുന്നുണ്ട്. അതാണ് വിവാദത്തിന് കാരണമായ സംഭാഷണം. എന്നാൽ ചിത്രത്തിലെ വില്ലന്‍റെ സ്ത്രീവിരുദ്ധതയെ തുറന്നു കാണിക്കുന്ന സംഭാഷണമാണിതെന്നും ഇത് കർണാടകയിലെ സ്ത്രീകളെ അപമാനിക്കുന്നില്ലെന്നും വാദിക്കുന്നവരുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer SalmaanMovie NewsWayfarer FilmsLokah Chapter1 Chandra
News Summary - Dulquer Salmaan's Wayfarer Films tenders apology to people of Karnataka
Next Story