'എമർജൻസി' സിനിമ വിവാദം: വസ്തുതകൾ വളച്ചൊടിച്ചെന്ന് എഴുത്തുകാരി കൂമി കപൂർ
text_fieldsനടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്തിന്റെ എമർജൻസി വീണ്ടും വിവാദത്തിൽ. മുതിർന്ന പത്രപ്രവർത്തകയും എഴുത്തുകാരിയുമായ കൂമി കപൂർ കങ്കണ റണാവത്തിന്റെ മണികർണിക ഫിലിംസിനെതിരെയും സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിനുമെതിരെ കേസ് ഫയൽ ചെയ്തു.
എമർജൻസി എന്ന സിനിമ തന്‍റെ 'ദി എമർജൻസി: എ പേഴ്‌സണൽ ഹിസ്റ്ററി' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് എടുത്തതാണെന്നും ഇരു കക്ഷികളും കരാർ ലംഘിച്ചുവെന്നും കൂമി കപൂർ പറഞ്ഞു. മാനനഷ്ടം ഉണ്ടാക്കുന്ന രീതിയിലാണ് പടം എടുത്തത് എന്നുമാണ് കൂമിയുടെ ആരോപണം.
1975-77 ലെ അടിയന്തരാവസ്ഥ കാലഘട്ടത്തെക്കുറിച്ചുള്ള വിശദമായ വിവരണം നൽകുന്ന കപൂറിന്റെ ദി എമർജൻസി ആ കാലഘട്ടത്തെക്കുറിച്ച് നടത്തിയ അവരുടെ വിപുലമായ ഗവേഷണവും വ്യക്തിപരമായ അനുഭവത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് വലിയ തോതില്‍ നിരൂപക പ്രശംസ നേടിയ പുസ്തകമാണ്. 2015ൽ പെൻഗ്വിൻ പ്രസിദ്ധീകരിച്ച പുസ്തകം സിനിമയായി എടുക്കാനുള്ള ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച് ഒപ്പുവച്ച ത്രികക്ഷി കരാർ ലംഘിക്കപ്പെട്ടു എന്നാണ് എഴുത്തുകാരിയായ കൂമി കപൂർ പറയുന്നത്.
കങ്കണയുടെ എമര്‍ജന്‍സി ചിത്രം കൃത്യതയില്ലായ്മകള്‍ നിറഞ്ഞതാണ്. അതിനാല്‍ തന്നെ തന്‍റെ പുസ്തകത്തെ ആളുകള്‍ കുറ്റപ്പെടുത്തുന്നു. സിനിമയിലെ തെറ്റായ കാര്യങ്ങള്‍ ഗുരുതരമായ വിശ്വാസ ലംഘനമാണെന്ന് കൂമി കപൂർ ആരോപിക്കുന്നു. കങ്കണ റണാവത്തിനെയും സഹോദരനും നിർമാതാവുമായ അക്ഷത് റണാവത്തിനെ ഫോൺ ചെയ്ത് മറുപടി ലഭിക്കാതെയോടെയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ഒരു മാസത്തിന് ശേഷമാണ് നിയമനടപടിയിലേക്ക് കടക്കാന്‍ തീരുമാനിച്ചതെന്ന് കൂമി കപൂർ പറയുന്നു.
ഹിസ്റ്റോറിക്കല്‍ ബയോഗ്രഫിക്കല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന എമർജൻസിയിൽ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയാണ് കങ്കണ എത്തിയത്. 60 കോടി ആയിരുന്നു ചിത്രത്തിന്‍റെ ബജറ്റ്. സീ സ്റ്റുഡിയോസുമായി ചേര്‍ന്ന് കങ്കണയുടെ മണികര്‍ണിക ഫിലിംസ് ആണ് ചിത്രം നിർമിച്ചത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്‍റെ ഒ.ടി.ടി റൈറ്റ്സ് കരസ്ഥമാക്കിയിരുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.