ചലച്ചിത്രോൽസവം നാലിടത്ത്; എതിർത്തും അനുകൂലിച്ചും വാദങ്ങൾ
text_fieldsപലയിടങ്ങളിലായി നടത്തുന്നതിനെ വിമർശിച്ച് തിരുവനന്തപുരം എം.പി ശശി തരൂരും എം.എൽ.എ കെ.എസ്. ശബരീനാഥനും സമൂഹ
രംഗത്തെത്തി
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മുടങ്ങിയ കേരള രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ നാല് മേഖലകളിലായി നടത്താനുള്ള സർക്കാർ തീരുമാനത്തെ എതിർത്തും അനുകൂലിച്ചും വാദങ്ങൾ. നിലവിൽ സ്ഥിരം വേദിയായ തിരുവനന്തപുരത്തുനിന്ന് മേള പലയിടങ്ങളിലായി നടത്തുന്നതിനെ വിമർശിച്ച് തിരുവനന്തപുരം എം.പി ശശി തരൂരും കോൺഗ്രസ് എം.എൽ.എ കെ.എസ്. ശബരീനാഥനും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി.
സര്‍ക്കാര്‍ തീരുമാനം ദൗര്ഭാഗ്യകരമാെണന്ന് ശശി തരൂർ ഫേസ്ബുക്കില്‍ കുറിച്ചു. ഐ.എഫ്.എഫ്.കെയെ സംബന്ധിച്ച് ഒരു മികച്ച വേദി മാത്രമല്ല തിരുവനന്തപുരം നഗരം വാഗ്ദാനം ചെയ്യുന്നത്, മറിച്ച് അതൊരു പാരമ്പര്യമാണ്, സൗകര്യങ്ങളാണ്. എല്ലാറ്റിലുമുപരി ആവേശവും അറിവുമുള്ള സിനിമാപ്രേമികളുടെ ഇടം കൂടിയാണ്. സെനഗലില്‍ നിന്നുള്ള സിനിമകള്‍ ഹൗസ്ഫുള് ആവുന്ന, കിം കി ഡുക് തെരുവില്‍ 'കൈയേറ്റം' ചെയ്യപ്പെടുന്ന നഗരം- ശശി തരൂര്‍ കൂട്ടിച്ചേർത്തു. IFFKMustStay എന്ന ഹാഷ് ടാഗും അദ്ദേഹം പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
25 വർഷമായി അന്താരാഷ്ട്ര ചലച്ചിത്രരംഗത്ത് വളർത്തിയെടുത്ത 'തിരുവനന്തപുരം' എന്ന ബ്രാൻഡിനെ ഈ തീരുമാനം തകർക്കുമെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു. ഭാവിയിൽ െഎ.എഫ്.എഫ്.കെ അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മുന്നോട്ടുപോകും. സർക്കാർ ഈ തീരുമാനം പുനഃപരിശോധിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മേള തിരുവനന്തപുരത്തിേൻറതല്ലെന്നും കേരളത്തിേൻറതാണെന്നും അതിനാൽ നാലിടങ്ങളിലായി നടത്താനുള്ള തീരുമാനം സ്വാഗതാർഹമാണെന്നുമാണ് അനുകൂലിക്കുന്നവരുടെ വാദം. മേള തിരുവനന്തപുരത്തിേൻറതെന്ന് വാദമുയർത്തുന്നവരെ പരിഹസിച്ച് ട്രോളുകളും സമൂഹമാധ്യമങ്ങളിൽ ഇറങ്ങിയിട്ടുണ്ട്.
എന്നാല്‍ േകാവിഡ് പശ്ചാത്തലം പരിഗണിച്ച് ഇത്തവണ മാത്രമാണ് മേള നാലിടങ്ങളിലായി നടത്തുന്നതെന്നും ഇക്കാര്യം മന്ത്രി കൃത്യമായി പറഞ്ഞിരുന്നതാണെന്നും ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ പറഞ്ഞു. അടുത്തവര്‍ഷം മുതല്‍ തിരുവനന്തപുരത്ത് മാത്രമാവും മേള നടക്കുക. ഇത്തവണയും തിരുവനന്തപുരത്തുതന്നെയാണ് മേള ആദ്യം നടക്കുക. അതിെൻറ പതിപ്പുകളാണ് മറ്റിടങ്ങളില്‍ നടക്കുക. അതേ സിനിമകള്‍ തന്നെയാണ് മറ്റിടങ്ങളിലും കാണിക്കുന്നത്. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇത്തരത്തില്‍ വിഭാഗീയമായ ഒരു സംസാരം വരാന്‍ പാടില്ലായിരുന്നുവെന്നും കമല്‍ ചൂണ്ടിക്കാട്ടി. മേള തിരുവനന്തപുരത്തിനുപുറമെ എറണാകുളം, പാലക്കാട്, തലശ്ശേരി എന്നിവിടങ്ങളിലായി ഈ വര്‍ഷം നടത്താനുള്ള തീരുമാനത്തെ അനുകൂലിച്ച് നിരവധി പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ എത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.