ചലച്ചിത്ര നിര്‍മാതാവ് കെ.എസ്.ആര്‍. മൂര്‍ത്തി നിര്യാതനായി
text_fieldsപാലക്കാട്: നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മിച്ച പ്രശസ്ത നിര്‍മാതാവ് കെ.എസ്.ആര്‍. മൂര്‍ത്തി (85) കോയമ്പത്തൂരിന് സമീപം പോത്തനൂരിലെ വസതിയിൽ അന്തരിച്ചു. പാലക്കാട് കുരിക്കല്‍പാടം സുബ്രഹ്മണ്യേൻറയും ലക്ഷ്മിയുടെയും മകനാണ്. പ്രശസ്ത സംവിധായകന്‍ കെ.എസ്. സേതുമാധവെൻറ അനുജനാണ്.
കന്യാകുമാരി, ഇന്‍ക്വിലാബ് സിന്ദാബാദ്, ഓര്‍മകള്‍ മരിക്കുമോ, പണി തീരാത്ത വീട്, അഴകുള്ള സലീന, ജീവിതനൗക തുടങ്ങിയ നിരവധി സിനിമകളുടെ നിര്‍മാതാവാണ്. തമിഴ് സിനിമയിലെ എക്കാലത്തേയും ഹിറ്റായ എം.ജി.ആര്‍ നായകനായ 'നാം നമ്മതേ' നിര്‍മിച്ചതും ഇദ്ദേഹമാണ്.
ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവേയാണ് നിർമാണ രംഗത്തേക്ക് കടന്നുവന്നത്. ചിത്രാഞ്ജലിയുടെ ബാനറിൽ ഇദ്ദേഹം മലയാളത്തിൽ ചിത്രങ്ങൾ നിർമിച്ചിരുന്നു. അമ്മ എന്ന സ്ത്രീ ആണ് പ്രഥമചിത്രം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.