Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഈ ആഴ്ച ഒ.ടി.ടിയിൽ...

ഈ ആഴ്ച ഒ.ടി.ടിയിൽ കാണാം അഞ്ച് ചിത്രങ്ങൾ

text_fields
bookmark_border
ഈ ആഴ്ച ഒ.ടി.ടിയിൽ കാണാം അഞ്ച് ചിത്രങ്ങൾ
cancel

ഈ ആഴ്ച ഒ.ടി.ടിയിൽ എത്തുന്നത് അഞ്ച് ചിത്രങ്ങളാണ്. മാത്യു തോമസ് നായകനായ നെല്ലിക്കാംപോയിൽ നൈറ്റ് റൈഡേഴ്സ്, അനൂപ് മേനോന്‍റെ ചെക്ക്‌മേറ്റ്, ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രം മിണ്ടിയും പറഞ്ഞും,ശിവകാർത്തികേയന്‍റെ പരാശക്തി,പ്രഭാസിന്‍റെ രാജാസാബ് എന്നിവയാണ് ചിത്രങ്ങൾ

1. നെല്ലിക്കാംപോയിൽ നൈറ്റ് റൈഡേഴ്സ്

‌മാത്യു തോമസ് നായകനായ ‘നെല്ലിക്കാംപോയിൽ നൈറ്റ് റൈഡേഴ്സ്’ ഒ.ടി.ടിയിലെത്തി. നൗഫൽ അബ്ദുള്ളയാണ് ഈ ഹൊറർ കോമഡി സസ്പെൻസ് ചിത്രത്തിന്റെ സംവിധായകൻ. റോഷൻ ഷാനവാസ്, ശരത് സഭ, മീനാക്ഷി ഉണ്ണികൃഷ്ണൻ, വിഷ്ണു അഗസ്ത്യ എന്നിവരും ചിത്രത്തിലുണ്ട്. സീഫൈവിൽ ചിത്രം കാണാം. മിത്തുകളും നിഗൂഢതകളും നിറഞ്ഞ നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. ജ്യോതിഷ് എം, സുനു എ.വി എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

2. ചെക്ക്‌മേറ്റ്

അനൂപ് മേനോൻ, ലാൽ, രേഖ ഹരീന്ദ്രൻ എന്നിവർ പ്രധാനകഥാപാത്രങ്ങളാവുന്ന ചെക്ക്‌മേറ്റ് ഒ.ടി.ടിയിൽ എത്തി. ചിത്രം മനോരമ മാക്സിൽ കാണാം. രതീഷ് ശേഖർ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. പൂർണ്ണമായും അമേരിക്കയിൽ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ ഒരു കോർപ്പറേറ്റ് ത്രില്ലറാണ്. ഒരു വലിയ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സി.ഇ.ഒ ആയ ഫിലിപ്പ് കുര്യനെ (അനൂപ് മേനോൻ) കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്. സിനിമയുടെ ഭൂരിഭാഗവും ന്യൂയോർക്കിലെ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

3. മിണ്ടിയും പറഞ്ഞും

ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘മിണ്ടിയും പറഞ്ഞും’. അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രം സൺനെക്സ്റ്റിൽ കാണാം. ‘ദി ഗിഫ്റ്റ് ഓഫ് ദ മാഗി’ എന്ന നോവലിനെ അടിസ്ഥാനമാക്കിയ ചിത്രത്തിൽ പ്രണയം, ക്ഷമ, പറയാതെ പോകുന്ന വികാരങ്ങൾ എന്നിവയാണ് കേന്ദ്രബിന്ദു. യു.എ.ഇയിൽ ജോലിചെയ്യുന്ന സനലും, കേരളത്തിൽ താമസിക്കുന്ന ലീനയും തമ്മിലുള്ള ബന്ധമാണ് കഥയുടെ അടിസ്ഥാനം.

4. പരാശക്തി

ശിവകാർത്തികേയൻ, രവി മോഹൻ, ശ്രീലീല എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി സുധ കൊങ്കര സംവിധാനം ചെയ്ത പരാശക്തി ഒ.ടി.ടിയിലെത്തി. സീ ഫൈവില്‍ ചിത്രം കാണാം. വിജയ്‌യുടെ ജനനായകനൊപ്പം പരാശക്തിക്കും സെൻസർ ബോർഡിൽ നിന്നും പ്രദർശനാനുമതി ലഭിച്ചിരുന്നില്ല. പിന്നീട് മാറ്റങ്ങൾ വരുത്തിയ ശേഷമാണ് ചിത്രം പ്രദർശിപ്പിച്ചത്. 1965ൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയിൽ ശിവകാർത്തികേയനൊപ്പം ശ്രീലീല, രവി മോഹൻ, അഥർവ, റാണ ദഗ്ഗുബതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

5. ദി രാജാ സാബ്

പ്രഭാസ് ഇരട്ടവേഷത്തിലെത്തിയ ഹൊറർ–ഫാന്റസി ചിത്രം ദി രാജാ സാബ് ഒ.ടി.ടിയിലെത്തി. ജനുവരി ഒമ്പതിനായിരുന്നു രാജാ സാബിന്‍റെ വേൾഡ് വൈഡ് റിലീസ്. ഐതിഹ്യങ്ങളും മിത്തുകളും സമന്വയിപ്പിച്ച പാൻ-ഇന്ത്യൻ ഹൊറർ-ഫാന്റസി ത്രില്ലറാണ് രാജാസാബ്. ഫാമിലി എന്‍റർടെയ്‌നറായെത്തിയ പ്രതി റോജു പാണ്ഡഗെ, റൊമാന്‍റിക് കോമഡി ചിത്രമായ മഹാനുഭാവുഡു എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ രാജാ സാബ്. പ്രഭാസിനൊപ്പം സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജിയോ ഹോട്സ്റ്റാറിൽ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam CinemaMovie Newstamil cinemaBollywood NewsOTT
News Summary - Five films to watch on OTT this week
Next Story