Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്തിന്റെ ഫുട്‌ബാൾ ആവേശം സിനിമയാകുന്നു; ‘വിസിൽ’ ചിത്രീകരണം ഉടൻ, ഫുട്‌ബാള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും അഭിനയിക്കാന്‍ അവസരം

text_fields
bookmark_border
https://www.madhyamam.com/tags/malappuram-football
cancel
camera_alt

‘വിസില്‍’ സിനിമയുടെ ബ്രോഷർ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്യുന്നു

മലപ്പുറം: മലപ്പുറത്തെ ഫുട്‌ബാള്‍ പ്രേമികള്‍ക്കും കളിക്കാര്‍ക്കും കലാകാരന്‍മാര്‍ക്കും അഭിനയിക്കാന്‍ അവസരം ഒരുക്കി ‘വിസില്‍’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. സെവന്‍സ് ഫുട്‌ബാള്‍ ഇതിവൃത്തമാക്കി രാജീവ് കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ഷൂട്ടിങ് ഉടൻ മലപ്പുറത്ത് ആരംഭിക്കും.

സിനിമയുടെ ബ്രോഷർ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. നവാഗതനായ രാജീവ് കൃഷ്ണ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ വിനോദ് ഗുരുവായൂർ ആണ്. അടുത്ത വർഷം മാർച്ചിലാണ് ‘വിസിലി’ന്റെ റിലീസ് പ്രതീക്ഷിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ഷാദിൽ നീനു പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ഷാദിൽ മജീദ് നിർമിക്കുന്ന ഈ ചിത്രത്തിലൂടെ, ഓസ്‌കാർ ജേതാവായ എ.ആർ. റഹ്മാന്റെ സംഗീത സഹായിയായി പ്രവർത്തിച്ച കമൽ പ്രശാന്ത് സംഗീത സംവിധായകനായി മലയാളത്തിൽ അരങ്ങേറ്റം കുറിക്കും. മലപ്പുറത്തിന്റെ ആവേശകരമായ സെവൻസ് ഫുട്ബാൾ സംസ്കാരത്തെ പശ്ചാത്തലമാക്കി വമ്പൻ കാൻവാസിൽ

തീവ്രമായ സൗഹൃദത്തിന്റെയും ഫുട്ബാൾ കളിയോടുള്ള ഭ്രാന്തമായ സ്നേഹത്തിന്റെയും സംഭവബഹുലമായ കഥ പറയുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം ഫുട്ബാൾ താരങ്ങളും പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്.

തെലുങ്ക് സിനിമാ രംഗത്ത് ശ്രദ്ധേയനായ അഷ്കർ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവ് സൂരജ് ഇ.എസ്. ആണ് എഡിറ്റിങ്.

സംസ്ഥാന അവാർഡ് ജേതാവായ മനോജ് അങ്കമാലി മേക്കപ്പ് കൈകാര്യം ചെയ്യുന്നു. പോർച്ചുഗൽ അവൻക ഇന്റർനാഷനൽ ഫെസ്റ്റിവൽ അവാർഡ് ജേതാവായ വിനോദ് രവീന്ദ്രനാണ് കലാസംവിധാനം.

വസ്ത്രാലങ്കാരം- ഗായത്രി കിഷോർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷൈൻ കെ.എസ്., ആക്ഷൻ- അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, ക്രിയേറ്റിവ് കോൺട്രിബ്യൂട്ടർ -മുരളി ഗിന്നസ്, സ്റ്റിൽസ്- ഷഹദ് ഹുസൈൻ, പബ്ലിസിറ്റി ഡിസൈനർ- ആന്റണി സ്റ്റീഫൻ, പി.ആർ.ഒ- എ.എസ്. ദിനേശ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story