Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightചിലർ എന്‍റെ കരിയർ...

ചിലർ എന്‍റെ കരിയർ നശിപ്പിക്കാനും സിനിമയുടെ റിലീസ് തടയാനും ശ്രമിച്ചു; ധ്രുവനച്ചത്തിരം റിലീസ് അനുമതിക്ക് പിന്നാലെ ആരോപണവുമായി ഗൗതം മേനോൻ

text_fields
bookmark_border
ചിലർ എന്‍റെ കരിയർ നശിപ്പിക്കാനും സിനിമയുടെ റിലീസ് തടയാനും ശ്രമിച്ചു; ധ്രുവനച്ചത്തിരം റിലീസ് അനുമതിക്ക് പിന്നാലെ ആരോപണവുമായി ഗൗതം മേനോൻ
cancel

ചിലർ എന്‍റെ കരിയർ നശിപ്പിക്കാനും എന്‍റെ സിനിമയുടെ റിലീസ് തടയാനും ശ്രമിച്ചു. ഗൗതം മേനോൻ സംവിധാനത്തിൽ വിക്രം നായകനായ ധ്രുവനച്ചത്തിരം സിനിമയുടെ റിലീസിന് മദ്രാസ് കോടതി അനുമതി നൽകിയതോടെ സംംവിധായകൻ തന്‍റെ സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്ത കുറിപ്പിലെ വാക്കുകളാണ്. സിനിമ റിലീസ് ചെയ്യാൻ മദ്രാസ് കോടതി അനുമതി നൽകിയതിനു പിന്നാലെ കോടതിക്കും തന്‍റെ ലീഗൽ അഡ്വൈസർക്കും നന്ദി പറഞ്ഞുകൊണ്ട് ഗൗതം മേനോൻ പങ്കുവെച്ച കുറിപ്പിലാണ് ഈ ആരോപണമുള്ളത്.

2016ൽ ചിത്രീകരണമാരംഭിച്ച സിനിമയുടെ റിലീസ് പല കാരണങ്ങളാലും വൈകുകയായിരുന്നു. 2026 മാർച്ച് 19ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നായിരുന്നു ഒടുവിലായി വന്ന റിപ്പോർട്ടുകൾ. എന്നാൽ സാമ്പത്തികവും നിയമപരവുമായ കാരണങ്ങളാൽ റിലീസ് വൈകുകയായിരുന്നു. ഇപ്പോൾ മദ്രാസ് ഹൈക്കോടതി ഇടപെട്ടതോടെ റിലീസ് ഉടനെ ഉണ്ടാകും. ഒരു സ്പൈ ത്രില്ലർ ചിത്രമായ ധ്രുവനച്ചത്തിരത്തിൽ ചിയാൻ വിക്രമിലെ കൂടാതെ വിനായകൻ, റിതു വർമ്മ, ഐശ്വര്യ രാജേഷ്, ആർ. പാർത്ഥിപൻ, രാധിക ശരത്കുമാർ, സിമ്രാൻ എന്നിങ്ങനെ വൻതാരനിര തന്നെയുണ്ട്. ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

പത്തു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രത്തിന്‍റെ റിലീസിന് അനുമതി ലഭിച്ചതോടെ വൈകാരികവും നന്ദി സൂചകവുമായ കുറിപ്പാണ് ഗൗതം മേനോൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. എന്‍റെ കരിയരർ തകർക്കാനും നൂറിലധികം മനുഷ്യരുടെ അധ്യാനഫലമായ ഈ സിനിമയുടെ റിലീസ് തടയാനും ചിലർ ശ്രമിച്ചു. എന്നാൽ എന്‍റെ ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് അബ്ദുൽ ഹമീദ് എനിക്ക് മുന്നോട്ടുള്ള വഴികാട്ടി. ഇപ്പോൾ ബഹുമാനപ്പെട്ട ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി എനിക്ക് ആ വഴിയിലെ വെളിച്ചം കാട്ടിത്തന്നു...... ഗൗതം മേനോൻ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGautham MenonMovie NewsVikram
News Summary - gautham menon on his film release
Next Story