'ജയിലർ 2' ഒടിടി അവകാശം ആമസോൺ പ്രൈം വീഡിയോയ്ക്ക്
text_fieldsരജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത 'ജയിലർ 2'വിന്റെ ഒടിടി സ്ട്രീമിങ് അവകാശം ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. തിയറ്റർ പ്രദർശനത്തിന് ശേഷം ചിത്രം ഒടിടിയിലെത്തും. എന്നാൽ സ്ട്രീമിങ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫിസിൽ നേട്ടമുണ്ടാക്കുന്ന ചിത്രം ആഗോളതലത്തിൽ 211 കോടി രൂപ നേടിയെന്നാണ് സാക്നിൽക്കിന്റെ റിപ്പോർട്ട്. കേരളത്തിലും വൻ റിലീസോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. 800 സ്ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം ആദ്യദിനം 4,000 ഷോകൾ പ്രദർശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം നിർവഹിക്കുന്നത്.
മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ സാന്നിധ്യവും ചിത്രത്തിന് കേരളത്തിൽ വലിയ ശ്രദ്ധ നേടിക്കൊടുത്ത ഘടകങ്ങളിലൊന്നാണ്. ആദ്യഭാഗത്തിൽ അതിഥിവേഷത്തിലെത്തി പ്രേക്ഷകരുടെ കൈയടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിച്ചിരുന്നു.
രജനികാന്തിന്റെയും മോഹൻലാലിന്റെയും സാന്നിധ്യം ബിഗ് സ്ക്രീനിൽ ചിത്രം കാണാനുള്ള പ്രേക്ഷകരുടെ ആവേശം വർധിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ അതിഥിതാരങ്ങളുടെ പ്രകടനവും തിയറ്റർ പ്രതികരണങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

