ലൈവിനിടെ ബാങ്കുവിളി, കഴിയുംവരെ മിണ്ടാതിരുന്ന് അവതാരക; വിഡിയോ ഏറ്റെടുത്ത് ആരാധകർ
text_fieldsഫ്ലവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെ പ്രശസ്തയായ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്കിനോളം തന്നെ ഏറെ ഫാൻസുള്ള ലക്ഷ്മി സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇൗയിടെ വെറൈറ്റി മീഡിയയുടെ യൂട്യൂബ് ചാനലിന് വേണ്ടി ലൈവിൽ വന്ന ലക്ഷ്മിയുടെ ഒരു പ്രവൃത്തിയാണ് ആരാധകരിപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
ലൈവിൽ ആരാധകരുമായി സംവദിക്കുന്നതിനിടെ സമീപത്തെ പള്ളിയിൽ നിന്നും ബാങ്കുവിളിയുയരുകയും ബാങ്ക് വിളിച്ച് കഴിയുംവരെ മിണ്ടാതിരുന്ന ലക്ഷ്മി അതിനുള്ള കാരണം വിശദീകരിക്കുകയും ചെയ്തു. 'എെൻറ വീടിെൻറ തൊട്ടിപ്പുറത്ത് പള്ളിയാണ്. ഇൗ സമയത്ത് ലൈവിൽ വരുേമ്പാൾ ബാങ്കിെൻറ സമയമാണ്. നമുക്കെല്ലാം ഒരുപോലെയാണല്ലോ... അതുകൊണ്ടാണ് ബാങ്കായപ്പോ കുറച്ചു നേരത്തേക്ക് ബ്രേക്കെടുത്തത്. -ലക്ഷ്മി വ്യക്തമാക്കി. യൂട്യൂബ് വിഡിയോക്ക് താഴെ ലക്ഷ്മിയുടെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.