ലോക 200 കോടി ക്ലബിൽ കയറുമോ?റിലീസിന്‍റെ ആദ്യ 2 ദിവസങ്ങളിൽ കലക്ഷൻ 18 കോടി
text_fieldsലോക:ചാപ്റ്റർ വൺ ചന്ദ്ര
ഡൊമിനിക് അരുണിന്‍റെ സൂപ്പർ ഹീറോ ചിത്രം ലോക:ചാപ്റ്റർ വൺ ചന്ദ്ര ഗംഭീര കലക്ഷനുമായി ആദ്യ ദിനങ്ങളിൽ മുന്നേറുകയാണ്. കല്യാണി പ്രിയ ദർശൻ നായികയായി എത്തുന്ന ബ്ലോക് ബസ്റ്റർ സൂപ്പർ ഹീറോ ചിത്രത്തിന് ആദ്യ ദിനം ആഗോള തലത്തിൽ 6.65 കോടി നേടാനായി. രണ്ടാം ദിനം 12 കോടിക്കടുത്താണ് വരുമാനം.
മിക്കവാറും സിനിമകൾക്ക് റിലീസിന്‍റെ രണ്ടാം ദിനത്തിൽ വരുമാനത്തിൽ ചെറിയ ഇടിവ് ഉണ്ടാകാറുണ്ട്. എന്നാൽ ലോകയുടെ കാര്യത്തിൽ സംഭവിച്ചത് മറിച്ചാണ്. 80 ശതമാനം വളർച്ചയാണ് രണ്ടാം ദിനം ലോകക്ക് നേടാനായത്. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലെ ഡബ്ഡ് വെർഷനുകൾക്കും കാഴ്ച്ചക്കാരുണ്ട്. ഇതെല്ലാം മലയാളത്തിലെ എക്കാലത്തെയും മികച്ച കലക്ഷൻ നേടുന്ന അഞ്ച് സിനിമകളിലൊന്നായി ലോക മാറുമെന്ന സൂചനയാണ് നൽകുന്നത്.
വാരാന്ത്യത്തിൽ 45 കോടി കലക്ഷൻ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതലത്തിൽ 200 കോടി ക്ലബിലെത്താനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കിൽ 200 കോടി ക്ലബിൽ കയറുന്ന നാലാമത്തെ മലയാളം സിനിമയാകും ലോക. മഞ്ഞുമ്മൽ ബോയ്സ്, എംപുരാൻ, തുടരും എന്നിവയാണ് മറ്റു ചിത്രങ്ങൾ.
നിലവിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു സ്ത്രീ കഥാപാത്രത്തിന് സൂപ്പർ ഹീറോ പരിവേഷം നൽകി ദുൽഖർ സൽമാന്‍റെ വെഫെറർ ഫിലിംസ് നിർമിച്ച സിനിമക്ക് 30നും 50കോടിക്കും ഇടയിലാണ് നിർമാണ ചെലവ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.