ദേശീയ ചലച്ചിത്ര പുരസ്കാരം: ‘ഉള്ളൊഴുക്ക്’ മികച്ച മലയാള ചിത്രം; മികച്ച സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ
text_fieldsഷാരൂഖ് ഖാൻ, വിജയരാഘവൻ, ഉർവശി, റാണി മുഖർജി
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്ക്’ ആണ് മികച്ച മലയാള ചിത്രം. മികച്ച സഹനടിയായി ഉർവശിയും സഹനടനായി വിജയരാഘവനും തെരഞ്ഞെടുക്കപ്പെട്ടു. ‘പൂക്കാലം’ ചിത്രത്തിലെ അഭിനയത്തിനാണ് വിജയരാഘവന് പുരസ്കാരം. ഉർവശിയും പാർവതിയും മുഖ്യ കഥാപാത്രങ്ങൾ ആയി വരുന്ന ചിത്രമാണ് ‘ഉള്ളൊഴുക്ക്’.
മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടു. ‘ജവാനി’ലെ അഭിനയത്തിനാണ് ഷാരൂഖിന് പുരസ്കാരം. ‘ട്വൽത്ത് ഫെയ്ൽ’ എന്ന ചിത്രമാണ് ദേശീയ തലത്തിൽ മികച്ച ചിത്രം. ഇതിലെ അഭിനയത്തിനാണ് വിക്രാന്ത് മാസിക്ക് പുരസ്കാരം. 2023 ജനുവരി 1നും 2023 ഡിസംബർ 31നും ഇടയിൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്.

മലയാളി സംവിധാകനും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ എം.കെ രാംദാസിന്റെ ചിത്രമായ ‘നെകൽ’ ജൂറിയുടെ പ്രത്യേക പരാമർശം നേടി. 'നെകല്‍ - നെല്ലുമനുഷ്യന്‍റെ കഥ' എന്ന ചിത്രത്തിൽ ചെറുവയല്‍ രാമന്‍റെ ജീവിതവും കൃഷി രീതികളുമാണ് പ്രമേയം. എഡിറ്റിങ്ങിനുള്ള ദേശീയ പുരസ്കാരത്തിന് മിഥുൻ മുരളി അർഹനായി. ‘പൂക്കാലം’ എന്ന മലയാള ചിത്രത്തിണിത്.

വിക്രാന്ത് മാസി
റാണി മുഖർജി നായികയായ ‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ’ എന്ന ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ഇതിനോടകം ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ റാണിയെ തേടിയെത്തിയിരുന്നു. വിക്രാന്ത് മാസിക്ക് പുരസ്കാരം നേടിക്കൊടുത്തു.

'ട്വൽത്ത് ഫെയിൽ' എന്ന ചിത്രവും വലിയ പ്രേക്ഷക, നിരൂപക പ്രശംസ നേടി. വിക്രാന്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ പല പുരസ്കാരങ്ങളും മാസിക്ക് ലഭിച്ചിട്ടുണ്ട്.
ഡൽഹിയിലെ നാഷനൽ മീഡിയ സെന്ററിൽ വെച്ചാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. 2023 ജനുവരി 1നും 2023 ഡിസംബർ 31 നും ഇടയിൽ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് സർട്ടിഫിക്കേഷൻ ലഭിച്ച സിനിമകളാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
മലയാള സിനിമക്ക് ലഭിച്ച പുരസ്കാരങ്ങൾ
മികച്ച മലയാള ചിത്രം: ഉള്ളൊഴുക്ക് (ക്രിസ്റ്റോ ടോമി)
മികച്ച സഹനടി: ഉൾവശി (ഉള്ളൊഴുക്ക്)
മികച്ച സഹനടൻ: വിജയരാഘവൻ (പൂക്കാലം)
മികച്ച എഡിറ്റർ: മിഥുൻ മുരളി (പൂക്കാലം)
മികച്ച സൗണ്ട് ഡിസൈൻ: ‘ആനിമൽ’ (സച്ചിൻ സുധാകാരൻ, ഹരിഹരൻ മുരളീധരൻ)
മികച്ച പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ് (ചിത്രം: 2018) (പ്രത്യേക പരാമർശം)
മറ്റ് ദേശീയ പുരസ്കാരങ്ങൾ
മികച്ച ചിത്രം: ട്വൽത്ത് ഫെയ്ൽ (വിധു വിനോദ് ചോപ്ര)
മികച്ച ജനപ്രിയ ചിത്രം: റോക്കി ഓർ റാണി കി പ്രേം കഹാനി
മികച്ച സംവിധായകൻ: സുധീപ് തോ സെൻ (ദ കേരള സ്റ്റോറി)
മികച്ച നവാഗത സംവിധായകൻ: ആശിഷ് ബേണ്ടെ
മികച്ച നടൻമാർ: ഷാരൂഖ് ഖാൻ (ജവാൻ), വിക്രം മാസി (ട്വൽത്ത് ഫെയിൽ)
മികച്ച നടി: റാണി മുഖർജി (‘മിസിസ് ചാറ്റർജി വേഴ്സസ് നോർവേ)
മികച്ച സഹനടൻ: വിജയരാഘവൻ (പൂക്കാലം)
മികച്ച സഹനടൻ: എം.എസ്. ഭാസ്കർ (പാർക്കിങ്)
മികച്ച സഹനടി: ഉൾവശി (ഉള്ളൊഴുക്ക്-മലയാളം)
മികച്ച സഹനടി: ജാനകി ബോധിവാല (ഗുജറാത്ത് നടി)
മികച്ച മലയാള ചിത്രം: ഉള്ളൊഴുക്ക് (ക്രിസ്റ്റോ ടോമി)
മികച്ച സൗണ്ട് ഡിസൈൻ: ‘ആനിമൽ’ (സച്ചിൻ സുധാകാരൻ, ഹരിഹരൻ മുരളീധരൻ)
പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ് (ചിത്രം: 2018-(പ്രത്യേക പരാമർശം)
മികച്ച എഡിറ്റർ: മിഥുൻ മുരളി (പൂക്കാലം)
മികച്ച ദേശീയോദ്ഗ്രഥന ചിത്രം: സാം ബഹാദുർ
മികച്ച കുട്ടികളുടെ ചിത്രം: നാൾ 2 (മറാത്തി)
മികച്ച ആനിമേഷൻ സിനിമ: ഹനു–മാൻ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.