'വൺ' ലൊക്കേഷനിലേക്ക് മമ്മുക്കയുടെ മാസ് എൻട്രി കാണാം
text_fields'വൺ' എന്ന സിനിമയുടെ സെറ്റിലേക്ക് അടിപൊളി ലുക്കിൽ സൂപ്പർതാരം മമ്മൂട്ടിയുടെ മാസ് എൻട്രി. നീണ്ട പത്തു മാസങ്ങൾക്കു ശേഷം ആദ്യമായിട്ടാണ് മമ്മൂട്ടി ഒരു സിനിമ സെറ്റിലെത്തുന്നത്. കേരളത്തിന്‍റെ മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി ഈ സിനിമയിൽ അഭിനയിക്കുന്നത്. സിനിമയുടെ അവസാനവട്ട ചിത്രീകരണത്തിനാണ് കറുത്ത റേഞ്ച് റോവറിൽ താടിയും മുടിയും നീട്ടി അടിപൊളി ഗെറ്റപ്പിൽ താരം എത്തിയത്. നീട്ടി വളർത്തിയ മുടി പിന്നിലേക്ക് പോണി ടെയ്ൽ പോലെ കെട്ടിയിട്ടിരിക്കുന്നതും കാണാം.
'ഗാനഗന്ധർവനു' ശേഷം മമ്മൂട്ടിയെ നായകനാക്കി ഇച്ചായിസ് പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ 'ചിറകൊടിഞ്ഞ കിനാവുകള്‍'ക്കു ശേഷം സന്തോഷ് ഒരുക്കുന്ന ചിത്രമാണിത്. ബോബി–സഞ്ജയ് ആണ് തിരക്കഥ. ആർ. വൈദി സോമസുന്ദരമാണ് ഛായാഗ്രഹണം.
ജോജു ജോർജ്,സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി,ജയൻ ചേർത്തല, ഗായത്രി അരുൺ, രശ്മി ബോബൻ, വി.കെ. ബൈജു, നന്ദു തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. ചിത്രം വിഷുവിന് തിയറ്ററുകളിലെത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.