മെഡിക്കൽ ക്രൈം ത്രില്ലർ 'ഡോസ്'
text_fieldsസിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ് ആർ. നായർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡോസ്. എസിനിമാറ്റിക് ഫിലിംസിന്‍റെ ബാനറിൽ ഷാന്‍റോ തോമസ് നിർമിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ആഗസ്റ്റ് പത്തൊമ്പത് ചൊവ്വാഴ്ച്ച റാന്നി വടശ്ശേരിക്കര ശ്രീ അയ്യപ്പമെഡിക്കൽ കോളജിൽ ആരംഭിച്ചു.
വടശ്ശേരിക്കര പഞ്ചായത്തു പ്രസിഡന്‍റ് ശ്രീമതി ലത മോഹൻ ആദ്യ ഭദ്രദീപം തെളിയിക്കുകയും തുടർന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും ചേർന്നു പൂർത്തീകരിക്കുകയും ചെയ്തുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്. നടൻ ജഗദീഷ്, സ്വിച്ചോൺ കർമവും, അശ്വിൻ.കെ. കുമാർ ഫസ്റ്റ് ക്ലാപ്പും നൽകി. ജഗദീഷ്, അശ്വിൻ.കെ. കുമാർ എന്നിവരും നിരവധി ജുനിയർ കലാകാരന്മാരും പങ്കെടുത്ത രംഗമായിരുന്നു ആദ്യം പകർത്തിയത്.
ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്നും അടർത്തിയെടുത്ത കണ്ടന്‍റ് ക്രോഡികരിച്ചാണ് ചലച്ചിത്രാവിഷ്ക്കാരം നടത്തുന്നത്. ഡോസ് ക്രൈം ത്രില്ലറായി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ. അങ്കിത് ത്രിവേദി , കുര്യൻ മാത്യു, ജോജോണി ചിറമ്മൽ, (വണ്ടർ മൂവി പ്രൊഡക്ഷൻസ്, മസ്ക്കറ്റ് മൂവി മേക്കേഴ്സ് , സിനിമ നെറ്റ്വർക്ക്, വിൽസൺ പിക്ചേഴ്സ് ) എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.