ഒന്നും രണ്ടുമല്ല 500ൽ അധികം തവണ റീ റിലീസ് ചെയ്ത ഇന്ത്യൻ സിനിമ
text_fieldsഇന്ത്യൻ സിനിമയിൽ തന്നെ വളരെ ചുരുക്കം ചില സിനിമകൾ മാത്രമേ പലതവണ റീ റിലീസ് ചെയ്യാൻ തക്കവണ്ണം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ളൂ. റീ റിലീസിലൂടെ ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ അത്തരമൊരു ചിത്രമുണ്ട്. അതും ഒന്നും രണ്ടും തവണയല്ല, 500ൽ അധികം തവണയാണ് ഈ ചിത്രം റീ റിലീസ് ചെയ്തത്.
1995ൽ പുറത്തിറങ്ങിയ ഓം എന്ന ചിത്രമാണ് റീ റിലിസിന്‍റെ പേരിൽ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയത്. 550 തവണ റീ റിലീസ് ചെയ്തതാണ് ചിത്രം റെക്കോർഡ് സൃഷ്ടിച്ചത്. മറ്റൊരു ചിത്രവും ഇതിനടുത്ത് പോലും എത്തിയിട്ടില്ല എന്നതാണ് പ്രത്യേകത. ചിത്രം 400 തിയറ്ററുകളിൽ റിലീസ് ചെയ്തു എന്നാണ് റിപ്പോർട്ട്.
30 വർഷം മുമ്പ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ബജറ്റ് ഏകദേശം 75 ലക്ഷം രൂപയായിരുന്നു. അതേസമയം ബോക്സ് ഓഫിസിൽ അഞ്ച് കോടി രൂപ ഓം നേടി. 2015ൽ ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശങ്ങൾ 10 കോടി രൂപക്ക് വിറ്റു. കൂടാതെ അഡ്വാൻസ് ബുക്കിങ്ങിലൂടെ രണ്ട് കോടി രൂപയും നേടി ചിത്രം വീണ്ടും വൻ വിജയമായി മാറി.
പൂർണിമ എന്റർപ്രൈസസിന്റെ ബാനറിൽ പാർവതമ്മ രാജ്കുമാറാണ് ഓം നിർമിച്ചത്. നടനും ചലച്ചിത്ര സംവിധായകനുമായ ഉപേന്ദ്രയാണ് ഓം സംവിധാനം ചെയ്തത്. ശിവകുമാർ, ജി.വി. ശിവാനന്ദ്, പ്രേമ, വി. മനോഹർ, മൈക്കൽ മധു, സാധു കോകില എന്നിവർ ചിത്രത്തിൽ അഭിനയിച്ചു. ശിവ രാജ്കുമാർ നായകനായി. ഇന്ത്യൻ സിനിമയിലെ ഇതിഹാസ നടനും ഗായകനുമായ ഡോ. രാജ്കുമാറിന്റെ മകനാണ് ശിവ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.