മുള്ളൻകൊല്ലി തിയറ്ററുകളിലേക്ക്...
text_fieldsനടനും സംവിധായകനുമായ അഖിൽ മാരാർ നായകനാകുന്ന മുള്ളൻകൊല്ലി എന്ന ചിത്രം തിയറ്ററുകളിലേക്ക്. ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രം രചനയും സംവിധാനം നിർവഹിച്ചിരുന്നുവെങ്കിലും അഭിനയ രംഗത്ത് ഇതാദ്യമാണ്. സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണ നിർമിച്ചു ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. സെപ്റ്റംബർ അഞ്ചിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
അഖിൽ മാരാർക്കു പുറമേ അഭിഷേക് ശ്രീകുമാർ, കോട്ടയം നസീർ, ജാഫർ ഇടുക്കി, ജോയ് മാത്യു, വാസ് വള്ളിക്കുന്ന്, അതുൽ സുരേഷ്, കോട്ടയം രമേശ്, ആലപ്പി ദിനേശ്, സെറീന ജോൺസൺ, കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ, ശ്രീഷ്മ ഷൈൻ, ഐഷ ബിൻ ശിവദാസ് മട്ടന്നൂർ, ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ, ഉദയ കുമാർ, സുധി കൃഷ്, ആസാദ് കണ്ണാടിക്കൽ, ശശി ഐറ്റി, അർസിൻ സെബിൻ ആസാദ്, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്...
കേരള തമിഴ്നാട് ബോർഡിനോട് ചേർന്ന് വനാതിർത്തിയിലാണ് ഏറെ ദുരൂഹതകൾ നിറഞ്ഞ മുള്ളൻകൊല്ലി എന്ന ഗ്രാമം. ഉറ്റ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനായി എത്തുന്ന സംഘം നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. അവരുടെ വരവോടുകൂടി അവിടെ അരങ്ങേറുന്ന അത്യന്തം ഉദ്വേഗജനകമായ മുഹൂർത്തങ്ങളാണ് ചിത്രത്തിൽ.
കോ പ്രൊഡ്യൂസേഴ്സ് ഉദയകുമാർ,ഷൈൻ ദാസ്. ഗാനങ്ങൾ - വൈശാഖ് സുഗുണൻ, ഷാബി പനങ്ങാട്. സംഗീതം - ജെനീഷ് ജോൺ, സാജൻ കെ. റാം. ബാക്ക് ഗ്രൌണ്ട് മ്യൂസിക്ക് സാജൻ കെ റാം, ഗായകർ,ഹരി ചരൺ, മധു, ഛായാഗ്രഹണം - എൽബൻകൃഷ്ണ. എഡിറ്റിങ്-രജീഷ് ഗോപി. ആസാദ് കണ്ണാടിക്കലാണ് ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.