എമ്പുരാൻ ഒ.ടി.ടിയിൽ കോമഡിയായെന്ന് പി.സി. ശ്രീറാം; വിമർശനം ഉയർന്നതോടെ പോസ്റ്റ് പിൻവലിച്ചു
text_fieldsമോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ പ്രശസ്ത ഛായാഗ്രാഹകൻ പി. സി. ശ്രീറാം. ‘എമ്പുരാൻ സിനിമ ഒ.ടി.ടിയിൽ കോമഡിയായി മാറി' എന്നാണ് പി. സി. ശ്രീറാം എക്സിൽ കുറിച്ചത്. പോസ്റ്റ് വൈറലായതോടെ വലിയ വിമർശനം ഉയരുകയും അദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ശ്രീറാമിനെപ്പോലുള്ള ഒരു വ്യക്തിയിൽ നിന്ന് ഇത്തരമൊരു അഭിപ്രായം പ്രതീക്ഷിച്ചില്ലെന്ന് നിരവധി ഉപയോക്താക്കൾ നിരാശ പ്രകടിപ്പിച്ചു.
മോഹൻലാലിന്‍റെ ‘കൂടും തേടി’ ആയിരുന്നു ഛായാഗ്രാഹകനെന്ന നിലയിൽ ശ്രീറാമിന്‍റെ ആദ്യ മലയാള ചിത്രം. മൗനരാഗം, ഗീതാഞ്ജലി, നായകൻ, അമരൻ, തേവർ മകൻ, അലൈപായുതേ, ഖുഷി, ധാം ധൂം, ഓകെ കൺമണി, പാഡ് മാൻ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു.
ഏപ്രിൽ 24 മുതലാണ് എമ്പുരാൻ ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചത്. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മാർച്ച് 27ന് തിയേറ്ററുകളിലെത്തിയ സിനിമ 325 കോടി നേടിയ ശേഷമാണ് ഒ.ടി.ടിയിലെത്തിയിരിക്കുന്നത്. വമ്പൻ ഹൈപ്പിലെത്തിയ ചിത്രം ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻ, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ, സുഭാസ്‌കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ബിഗ് ബജറ്റ് ചിത്രം നിർമിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.