പരം സുന്ദരി ഒ.ടി.ടി റിലീസ്; എപ്പോൾ എവിടെ കാണാം
text_fieldsസിദ്ധാർഥ് മൽഹോത്രയും ജാൻവി കപൂറും പ്രധാന വേഷങ്ങളിൽ അഭിനയിച്ച പരം സുന്ദരി ആഗസ്റ്റ് 29നാണ് തിയറ്ററുകളിൽ എത്തിയത്. തിയറ്റർ റിലീസിന് എട്ട് ആഴ്ചകൾക്ക് ശേഷമാണ് ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ എത്തുക. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോയിൽ പരം സുന്ദരി റിലീസ് ചെയ്യുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എട്ട് ആഴ്ചത്തെ ഇടവേളക്ക് ശേഷം ചിത്രം ഒ.ടി.ടിയിൽ എത്തുന്നതിനാൽ ഒക്ടോബറോടെ ഓൺലൈൻ സ്ട്രീമിങ്ങിന് ലഭ്യമാകും എന്നാണ് സൂചന.
തുഷാർ ജലോട്ടയാണ് ചിത്രത്തിന്‍റെ സംവിധായകൻ. ട്രെയിലറും ഗാനങ്ങളും പുറത്തുവന്നതോടെ തന്നെ ചിത്രത്തിന് വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. കത്തോലിക്ക വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനാൽ ചിത്രത്തിലെ ഒരു രംഗം നീക്കം ചെയ്യണമെന്ന് ക്രിസ്ത്യൻ സംഘടനയായ വാച്ച്ഡോഗ് ഫൗണ്ടേഷൻ ആവശ്യപ്പെട്ടിരുന്നു. സിനിമയിൽ നിന്ന് മാത്രമല്ല, പ്രൊമോഷണൽ വിഡിയോകളിൽ നിന്നും, ട്രെയിലറിൽ നിന്നും, ഗാനങ്ങളിൽ നിന്നും ഈ രംഗം നീക്കം ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു.
സിദ്ധാർഥ് മൽഹോത്രക്കും ജാൻവി കപൂറിനും ഒപ്പം സഞ്ജയ് കപൂർ, മൻജോത് സിങ്, ഇനായത് വർമ, രഞ്ജി പണിക്കർ, സിദ്ധാർഥ ശങ്കർ തുടങ്ങിവർ ചിത്രത്തിൽ അഭിനയിക്കുന്നു. ആർഷ് വോറയാണ് ചിത്രത്തിന്‍റെ സഹ രചയിതാവ്. മാഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് പരം സുന്ദരി നിർമിച്ചത്. സംഗീതം സച്ചിൻ-ജിഗറും ശാന്തന കൃഷ്ണൻ രവിചന്ദ്രൻ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. മനീഷ് പ്രധാനാണ് എഡിറ്റർ. റൊമാന്റിക് കോമഡി ഴോണറിലുള്ള ചിത്രം ആദ്യം 2025 ജൂലൈ 25ന് തിയറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് അത് ആഗസ്റ്റ് 29ലേക്ക് മാറ്റുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.