Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസിനിമ...

സിനിമ നിർമിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി 'റിവോൾവർ റിങ്കോ'; സിനിമയുടെ ട്രെയിലർ പുറത്ത്

text_fields
bookmark_border
സിനിമ നിർമിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ; സിനിമയുടെ ട്രെയിലർ പുറത്ത്
cancel

നാല് കുട്ടികള്‍ക്കൊപ്പം അവരുടെ സ്വപ്‌നങ്ങള്‍ സാധ്യമാക്കാന്‍ ഇറങ്ങിത്തിരിക്കുന്ന നാട്ടിലെ ഒരു ചെറുപ്പക്കാരന്‍റെയും കഥപറയുന്ന ചിത്രമാണ് റിവോള്‍വര്‍ റിങ്കോ. കിരണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ രസകരമായ ട്രെയിലര്‍ പുറത്ത്.

കുട്ടികളുടെ പ്രകടനങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് കുട്ടികളേയും കുടുംബപ്രേക്ഷകരേയും ആകര്‍ഷിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വിഷ്‌ണു ഉണ്ണികൃഷ്‌ണനും ദേശീയ അവാര്‍ഡ് ജേതാവ് ശ്രീപത് യാന്‍ (മാളികപ്പുറം), ധ്യാന്‍ നിരഞ്ജന്‍ (ഇടിയന്‍ ചന്തു), ആദിശേഷ്, വിസാദ് , ആവണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

താരകാ പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ചിത്രം മെയ് എട്ടിന് തിയറ്ററുകളില്‍ എത്തും. സിബി ജോര്‍ജ് പൊന്‍കുന്നമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍. വായിച്ചും കേട്ടറിഞ്ഞും മനസിലാക്കിയ സൂപ്പര്‍നാച്വറല്‍ കഥാപാത്രങ്ങളെ മനസില്‍ ചേര്‍ത്തുപിടിച്ചു, അവരുടെ പേരില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന നാലു കുട്ടികളുടെ കഥയാണിത്. വളരെ രസകരായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സിനിമയെ കുറിച്ച് ഒന്നും അറിയില്ലെങ്കിലും സിനിമയെടുക്കണമെന്ന മോഹവുമായാണ് കുട്ടികള്‍ മുന്നോട്ടു പോകുന്നത്. ഇതിനിടയില്‍ ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടുന്നതും അയാള്‍ സഹായിക്കുന്നതുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്.

ലാലു അലക്‌സ്, സാജു നവോദയ, വിജിലേഷ്, ബിനു തൃക്കാക്കര, അനീഷ് ജി മേനോന്‍, ആദിനാട് ശശി, രാജേഷ് അഴീക്കോടന്‍, സുരേന്ദ്രന്‍ പരപ്പനങ്ങാടി, അഞ്ജലി നായര്‍, ഷൈനി സാറ, അര്‍ഷ, സൂസന്‍ രാജ് കെ പി, എ സി ആവണി എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. കോഴിക്കോട്, മുക്കം ഭാഗങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

കൈതപ്രത്തിന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അയൂബ് ഖാന്‍ എഡിറ്റിങ് നിര്‍വഹിക്കുന്നു. കലാസംവിധാനം -അരുൺ വെഞ്ഞാറമൂട്, മേക്കപ്പ് - ബൈജു ബാലരാമപുരം, കോസ്റ്റ്യം - ഡിസൈൻ -സുജിത് മട്ടന്നൂർ, സ്‌റ്റിൽസ്- ശാലു പേയാട്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - ഷിബു രവീന്ദ്രൻ, അസ്സോസ്സിയേറ്റ് ഡയറക്ടർ -സഞ്ജയ്.ജി.കൃഷ്ണൻ, പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ -ചന്ദ്രമോഹൻ എസ്.ആർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - പാപ്പച്ചൻ ധനുവച്ചപുരം, പി. ആര്‍.ഒ വാഴൂര്‍ ജോസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MOLLYWOODTrailermalayalam moviesVishnu UnnikrishnanEntertainment News
News Summary - 'Revolver Ringo' tells the story of four children who set out to make a film; The trailer of the film is out
Next Story