'കസബ'യിലെ ഈ സീൻ ഇപ്പോൾ ടോക്സിക്കാണോ? ഗീതു മോഹൻദാസിനോട് സംവിധായകൻ രൂപേഷ് പീതാംബരൻ
text_fieldsകൊച്ചി: "മമ്മൂട്ടി ചിത്രം 'കസബ'യിലെ ഈ രംഗം ഇപ്പോൾ നിങ്ങൾക്ക് ടോക്സിക് ആയി തോന്നുന്നുണ്ടോ?" സംവിധായിക ഗീതു മോഹൻദാസിനോട് ചോദ്യങ്ങളുമായി സംവിധായകൻ രൂപേഷ് പീതാംബരൻ. 'കസബ'യിലെ വിവാദ രംഗം പങ്കുവെച്ച്, കർമ്മ യാഥാർത്ഥ്യമാണെന്ന് ഓർമ്മിപ്പിച്ചാണ് രൂപേഷ് രംഗത്തെത്തിയത്.
നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, വനിതാ കൂട്ടായ്മയായ ഡബ്ല്യൂ.സി.സി എന്നിവരെ ഹാഷ് ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. 1981 മുതൽ 2016 വരെയുള്ള മമ്മൂട്ടി ചിത്രങ്ങൾ പുതിയ തലമുറ കണ്ടിട്ടില്ലെന്നും മമ്മൂക്കയോടുള്ള സ്നേഹം എന്നും ഉണ്ടാകുമെന്നും രൂപേഷ് കൂട്ടിച്ചേർത്തു.
ഗീതു മോഹൻദാസ് ഒരുക്കിയ പുതിയ യാഷ് ചിത്രം 'ടോക്സിക്' കണ്ടവർ അതിലെ ചില രംഗങ്ങൾ സ്ത്രീവിരുദ്ധമാണെന്ന ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് രൂപേഷിന്റെ ഈ കടന്നാക്രമണം.
"പ്രിയ ഗീതു മോഹൻദാസ്, ഈ സീൻ ഇപ്പോൾ നിങ്ങൾക്ക് ടോക്സിക് ആയി തോന്നുന്നുണ്ടോ? അതോ ടോക്സിക് ആണോ - യഥാർത്ഥ ടോക്സിക്? #mammootty ഇക്കാ, ഈ കുട്ടികളാരും നിങ്ങളുടെ 1981 മുതൽ 2016 വരെയുള്ള പടങ്ങൾ കണ്ടിട്ടില്ല, അതാണ്! കർമ്മ യഥാർത്യമാണ്, ഞങ്ങൾ എല്ലാവരും നിങ്ങളെ സ്നേഹിക്കുന്നു മമ്മൂക്ക ..."
2016-ൽ 'കസബ' പുറത്തിറങ്ങിയപ്പോൾ അതിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ സ്ത്രീകളോടുള്ള പെരുമാറ്റം അനുചിതമാണെന്നും അത് സ്ത്രീകളെ അവഹേളിക്കുന്നതാണെന്നും നടി പാർവതി തെരുവോത്ത് വിമർശിച്ചിരുന്നു. അന്ന് വേദിയിലുണ്ടായിരുന്ന ഗീതു മോഹൻദാസ് പാർവതിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പാർവതിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായി. പിന്നീട് 'പുഴു' എന്ന ചിത്രത്തിൽ മമ്മൂട്ടിയും പാർവതിയും ഒന്നിച്ചഭിനയിച്ചിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
Dear #GeethuMohandas is this scene Toxic for you now? Or is Toxic - the real Toxic?
#ParvathyThiruvothu #RimaKallingal #wcc
#mammootty ikka, ഈ കുട്ടികൾ ആരും നിങ്ങളുടെ 1981 തൊട്ട് 2016 വരെ ഉള്ള പടങ്ങൾ കണ്ടിട്ടില്ലാ അതാ! Karma is real and we all love you Mamooka ❤️🤗
Video courtesy- #goodwillcinemas
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

