ഇത് പുനർജന്മത്തിന്‍റെ കഥ; ശിവ രാജ്കുമാറിന്റെ കാൻസർ പോരാട്ടം 'സർവൈവർ' ആയി ബിഗ് സ്‌ക്രീനിലേക്ക്
text_fieldsകന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാറിന്‍റെ ജന്മദിനാഘോഷങ്ങൾക്കൊപ്പം ആരാധകർക്ക് ഒരു സന്തോഷവാർത്ത. കാൻസറുമായുള്ള അദ്ദേഹത്തിന്റെ യഥാർത്ഥ ജീവിത പോരാട്ടത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ സർവൈവറിന്റെ പ്രഖ്യാപനമായിരുന്നു പിറന്നാൾ ആഘോഷത്തിന് മാറ്റ് കൂട്ടിയത്. ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ ഒരു ഘട്ടത്തെ അദ്ദേഹം എങ്ങനെ നേരിട്ടു എന്നതാണ് ചിത്രം പറയുന്നത്.
തന്‍റെ ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ അധ്യായങ്ങളിലൊന്ന് 'സർവൈവർ' എന്ന പേരിൽ വരാനിരിക്കുന്ന ഡോക്യുമെന്‍ററിയിലൂടെ പങ്കുവെക്കാൻ ഒരുങ്ങുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് ശിവ രാജ്കുമാറിന് മൂത്രാശയ കാൻസർ കണ്ടെത്തുന്നത്. പ്രതീക്ഷയും അവബോധവും പ്രചരിപ്പിക്കുന്നതിനുള്ള തന്റെ യാത്ര പൊതുജനങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഡോക്യുമെന്‍ററി ചെയ്യുന്നതെന്ന് ശിവ രാജ്കുമാർ വ്യക്തമാക്കി. ചികിത്സയിലായിരുന്നിട്ടും സിനിമക്കായി ആക്ഷൻ രംഗങ്ങൾ ചിത്രീകരിച്ചു. ഇത് വ്യക്തിപരമായ കഥയായിട്ടല്ല, മറിച്ച് സമാനമായ പോരാട്ടങ്ങൾ നടത്തുന്ന മറ്റുള്ളവർക്ക് ഒരു പ്രചോദനമാണ് ശിവ രാജ്കുമാർ പറഞ്ഞു.
ഗീത പിക്ചേഴ്സിന്റെ ബാനറിൽ ശിവ രാജ്കുമാറിന്റെ ഭാര്യ ഗീത രാജ്കുമാറാണ് 'സർവൈവർ' നിർമിക്കുന്നത്. ഡോക്യുമെന്ററി സംവിധാനം പ്രദീപ് ശാസ്ത്രിയും സംഗീതം പി. കെ അശ്വിനും നിർവഹിക്കും. 2025 ആഗസ്റ്റിൽ ചിത്രത്തിന്റെ നിർമാണത്തെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകളും ആരാധകർക്ക് പ്രതീക്ഷിക്കാം. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന റാം ചരൺ നായകനാകുന്ന 'പെഡ്ഡി' എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിക്കും. ചിത്രത്തിലെ ആദ്യ ലുക്കും ജന്മദിനത്തിൽ അണിയറപ്രവർത്തകർ പങ്കുവെച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.