'ശ്രീ അയ്യപ്പൻ' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
text_fieldsനവാഗതനായ വിഷ്ണു വെഞ്ഞാറമൂട് രചന നിർവഹിച്ചു സംവിധാനം ചെയ്യുന്ന ശ്രീ അയ്യപ്പൻ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തിന്‍റെ കേന്ദ്രമായ ശബരിമലയും ശ്രീഅയ്യപ്പനുമാണ് സിനിമയുടെ പശ്ചാത്തലം. ഡോ. സുകേഷ് രചിച്ച് ജീവൻ ഈണം പകർന്ന് മധു ബാലകൃഷ്ണൻ, സന്നിധാനം എന്നിവർ പാടിയ ആറു ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
ആദിമീഡിയ, നിഷാപ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ യു.എ.ഇയിലെ പ്രമുഖ വ്യവസായിയായ ശ്രീകുമാറും (എസ്.കെ. മുംബൈ) ഷാജി പുന ലാലും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ഹിന്ദി അടക്കം ഇന്ത്യയിലെ അഞ്ചു ഭാഷകളിൽ ചിത്രം എത്തും. രാജ്യത്തിന്‍റെ അഖണ്ഡതയും , ഐക്യവും കാത്തുസൂക്ഷി ക്കുവാൻ പ്രതിജ്ഞാബദ്ധരായ ഒരു സമൂഹത്തിന്‍റെയും, ഭരണാധികാരികളുടെ ക്രിയാത്മകമായ നടപടികളിലേക്കുമാണ് ഈ ചിത്രം കടന്നുചെല്ലുന്നത്.
അനീഷ് രവി, റിയാസ് ഖാൻ, കോട്ടയം രമേഷ്, ഡ്രാക്കുള സുധീർ, ദിനേശ് പണിക്കർ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ, കുടശ്ശനാട് കനകം, ശ്രീജിത് ബാലരാമപുരം, രതീഷ് ഗിന്നസ്, എന്നിവർക്കൊപ്പം ബോളിവുഡ് താരം അൻസർ മുംബൈ അടക്കമുള്ള താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. കിഷോർ ,ജഗദീഷ് എന്നിവരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.പശ്ചാത്തല സംഗീതം -ഷെറി . ശബരിമല, മുംബൈ രാജസ്ഥാൻ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാക്കുക

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.