Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജേസൺ സഞ്ജയുടെ അരങ്ങേറ്റ ചിത്രം ‘സിഗ്മ’ ഒ.ടി.ടി.യിലേക്ക്; നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും

text_fields
bookmark_border
ജേസൺ സഞ്ജയുടെ അരങ്ങേറ്റ ചിത്രം ‘സിഗ്മ’ ഒ.ടി.ടി.യിലേക്ക്; നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും
cancel

വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്ത ‘സിഗ്മ’ ഒ.ടി.ടിയിലേക്ക്. ഒക്ടോബർ 30 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീം ചെയ്യും. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഒക്ടോബർ രണ്ടിനാണ് തിയറ്ററുകളിലെത്തിയത്. നിധി കണ്ടെത്താനുള്ള ശ്രമത്തിനിടെ പ്രതിസന്ധികളിൽ അകപ്പെടുന്ന ഗുരു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിച്ചത്. തമൻ എസ് സംഗീതവും കൃഷ്ണൻ വസന്ത് ഛായാഗ്രഹണവും നിർവഹിച്ചു. പ്രവീൺ കെ.എൽ ആണ് എഡിറ്റിങ്. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻബു താസൻ, യോഗ് ജാപി എന്നിവരും ചിത്രത്തിലുണ്ട്. വരികള്‍ വിവേക്, സൂപ്പര്‍ സുബ്ബു, സ്റ്റണ്ട് വെങ്കട്, സില്‍വ, സ്റ്റില്‍സ് സൂര്യ, പബ്ലിസിറ്റി ഡിസൈനര്‍ അനന്ത് കഞ്ചെര്‍ള. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയ് ഗണേഷ് ബി. തമിഴിനൊപ്പം മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഭിനേതാവും തിരക്കഥാകൃത്തുമായ എസ്.എ ചന്ദ്രശേഖറിന്റെ ചെറുമകനും തമിഴ് സൂപ്പർ താരവും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്‌യുടെ മകനുമായ ജേസൺ സഞ്ജയുടെ സവിധാനത്തിലേക്കുള്ള അരങ്ങേറ്റ ചിത്രമെന്നതായിരുന്നു സിനിമയുടെ സെല്ലിങ് പോയിന്റ്. ഒരു തുടക്കക്കാരന്റെ പതർച്ചയില്ലാത്ത മേക്കിങ് സ്റ്റൈൽ കാണിക്കാനായെങ്കിലും, തികച്ചും പ്രവചനീയമായ ഒരു ശരാശരി ക്രൈം ത്രില്ലറാണ് 'സിഗ്മ'യെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sigma Movie to Stream on Netflix
Next Story