സുരേഷന്റെയും സുമലതയുടെയും പ്രണയകഥ ഒ.ടി.ടിയിലേക്ക്; എപ്പോൾ എവിടെ കാണാം...
text_fieldsരാജേഷ് മാധവനും ചിത്ര നായരും പ്രധാന വേഷങ്ങളിലെത്തിയ 'സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ' എന്ന ചിത്രം ഒടുവിൽ ഒ.ടി.ടിയിൽ എത്തുന്നു. തിയറ്റർ റിലീസിന് ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം ഡിജിറ്റൽ സ്ട്രീമിങിന് തയാറെടുക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ഈ ചിത്രം മെയ് 19 മുതൽ സൈന പ്ലേ വഴി പ്രേക്ഷകർക്ക് മുന്നിലെത്തും.
കുഞ്ചാക്കോ ബോബൻ നായകനായ 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയിലെ ശ്രദ്ധേയരായ രണ്ട് കഥാപാത്രങ്ങളെ വെച്ച് ഒരുക്കിയ ഒരു സ്പിൻ-ഓഫ് ചിത്രമാണിത്. സുരേഷും സുമലതയും തമ്മിലുള്ള തീവ്രമായ പ്രണയവും അതിനിടയിൽ സുമലതയുടെ അച്ഛനായ സുധാകരൻ നായരിൽ നിന്നും നേരിടേണ്ടി വരുന്ന എതിർപ്പുകളുമാണ് സിനിമയുടെ ഇതിവൃത്തം. ജാതിയും സാമൂഹിക പദവിയും പ്രണയത്തിന് തടസ്സമാകുമ്പോൾ, നാടകപ്രേമിയായ അമ്മായിയപ്പനെ കയ്യിലെടുക്കാൻ സുരേഷൻ നടത്തുന്ന രസകരമായ ശ്രമങ്ങളാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.
രാജേഷ് മാധവനെ കൂടാതെ സുധീഷ്, ജിനു ജോസഫ്, ശരണ്യ രാമചന്ദ്രൻ എന്നിവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ കുഞ്ചാക്കോ ബോബൻ ഒരു അതിഥി വേഷത്തിലും എത്തുന്നുണ്ട്. സിൽവർ ബേ സ്റ്റുഡിയോസും സിൽവർ ബ്രോമൈഡ് പിക്ചേഴ്സും ചേർന്ന് നിർമിച്ച ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഡോൺ വിൻസെന്റാണ്. തിയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും, സുരേഷന്റെയും സുമലതയുടെയും തനതായ പ്രണയം വീണ്ടും കാണാൻ കാത്തിരിക്കുന്നവർക്ക് ഈ ഒ.ടി.ടി റിലീസ് സന്തോഷകരമായ വാർത്തയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

