മോഹൻലാൽ തിരക്കഥയെഴുതിയ ചിത്രം പതിനാറ് വർഷങ്ങൾക്ക് ശേഷം തിയറ്ററിലേക്ക്...
text_fieldsമോഹൻലാൽ തിരക്കഥയെഴുതിയ ആദ്യ ചിത്രം പതിനാറ് വർഷങ്ങൾക്ക് ശേഷം തിയറ്ററിലേക്ക് എത്തുകയാണ്. മോഹൻലാലിനെ നായകനാക്കി കെ.എ ദേവരാജൻ സംവിധാനം ചെയ്ത സ്വപ്നമാളികയാണ് ചിത്രം. ഒക്ടോബറിൽ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് സൂചന. മോഹന്‍ലാല്‍ എഴുതിയ തര്‍പ്പണം എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് സ്വപ്‌നമാളിക.
2008ൽ ചിത്രീകരണം പൂർത്തിയായതാണ്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്‍റെ റിലീസ് നടക്കാതെ പോകുകയായിരുന്നു. അപ്പു നായര്‍ എന്ന അര്‍ബുദ രോഗ വിദഗ്ധന്റെ വേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്. അപ്പുനായര്‍ തന്റെ പിതാവിന്റെ അസ്ഥി ഒഴുക്കുന്നതിനായി വാരണാസിയില്‍ വരുന്നതും അവിടെ വെച്ച് രാധ കാര്‍മെല്‍ എന്ന വിദേശ സ്ത്രീയെ പരിചയപ്പെടുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു. ഇസ്രായേലി താരമായ എലീനയാണ് നായിക.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ചിത്രം റിലീസാകുമ്പോള്‍ ആ സന്തോഷത്തിൽ പങ്ക് ചേരാൻ സംവിധായകനായ അഡ്വ. കെ.എ ദേവരാജ് ഇല്ല. 2024 ഏപ്രിലാണ് അദ്ദേഹം മരിച്ചത്.
തിലകന്‍, ഇന്നസെന്റ്, സുകുമാരി, ഊര്‍മിള ഉണ്ണി, കോട്ടയം നസീര്‍, സാജു കൊടിയന്‍, കുളപ്പുള്ളി ലീല, ശിവാനി, വിദ്യ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കരിമ്പില്‍ ഫിലിംസിന്റെ ബാനറില്‍ കെ.എ. ദേവരാജന്‍ സംവിധാനം ചെയ്ത ചിത്രത്തിന് രാജാമണിയും ജയ് കിഷനും ചേര്‍ന്നാണ് സംഗീതം ഒരുക്കിയിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.