ടൈറ്റാനിക് മുതൽ അവഞ്ചേഴ്‌സ് വരെ: ഇതുവരെ ചിത്രീകരിച്ചതിൽ വെച്ച് ഏറ്റവും ചെലവേറിയ സിനിമാ രംഗങ്ങൾ
text_fieldsഇന്ത്യയിലെ വലിയ സിനിമകളെക്കുറിച്ച് പറയുമ്പോൾ ബാഹുബലി, ആർ.ആർ.ആർ പോലുള്ള ബ്ലോക്ക്ബസ്റ്ററുകളുടെ 200 മുതൽ 500 കോടി രൂപ വരെയുള്ള ബജറ്റുകളെക്കുറിച്ചാണ് സാധാരണയായി ചിന്തിക്കുന്നത്. എന്നാൽ ഹോളിവുഡിൽ ഒരു മികച്ച ഇന്ത്യൻ സിനിമയുടെ മുഴുവൻ ബജറ്റിനേക്കാളും ഒരു രംഗത്തിന് കൂടുതൽ ചെലവ് വരുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
ഹോളിവുഡ് സിനിമകൾ വലിയ ടീമുകൾ, വിലയേറിയ സെറ്റപ്പുകൾ, അത്യാധുനിക സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ശരാശരി, അവഞ്ചേഴ്‌സ് അല്ലെങ്കിൽ ഫാസ്റ്റ് & ഫ്യൂരിയസ് പോലുള്ള ഒരു വലിയ ബജറ്റ് ചിത്രത്തിന് ഒരു ദിവസത്തെ ഷൂട്ടിങ്ങിന് ഏകദേശം 4.1 മുതൽ 8.1 കോടി രൂപ വരെ (500,000 മുതൽ 1 മില്യൺ ഡോളർ വരെ) ചെലവാകും. ഇതിൽ നടന്മാരുടെ ഫീസ്, ക്രൂ വേതനം, വി.എഫ്.എക്സ് സജ്ജീകരണം, ലൊക്കേഷൻ ചാർജുകൾ, ഉപകരണ വാടക, ഇൻഷുറൻസ് എന്നിവയും ഉൾപ്പെടുന്നു. രംഗങ്ങൾ യാഥാർത്ഥ്യമാക്കാൻ വൻ തുക മുടക്കേണ്ടി വരുന്നത് ഹോളിവുഡ് സിനിമകളുടെ ഒരു പ്രത്യേകതയാണ്.
ടൈറ്റാനിക്കിന്റെ മുങ്ങിത്താഴുന്ന കപ്പൽ സീനിന് 1,242.45 കോടി രൂപ (141 മില്യൺ ഡോളർ) ചെലവായി. ഇതിനായി ഒരു വലിയ ടാങ്കിൽ യഥാർത്ഥ ടൈറ്റാനിക്കിന്റെ അതേ വലുപ്പത്തിലുള്ള മാതൃക നിർമിച്ചാണ് ഈ രംഗം ചിത്രീകരിച്ചത്. 100ഓളം ഏജന്റ് സ്മിത്തുകൾ ഉൾപ്പെടുന്ന മാട്രിക്സ് റീലോഡഡ് പോരാട്ട രംഗത്തിന് 617.05 കോടി രൂപയാണ് (70 മില്യൺ ഡോളർ) ചെലവായത്.
അവഞ്ചേഴ്‌സ്: എൻഡ്‌ഗെയിം ഫൈനൽ പോരാട്ടത്തിന് 528.9 കോടി രൂപ (60 മില്യൺ ഡോളർ) ചെലവായി. മിഷൻ: ഇംപോസിബിൾ 7 ലെ ഒരു ട്രെയിൻ സ്റ്റണ്ട് പോലും 185.11 കോടി രൂപ (21 മില്യൺ ഡോളർ) കടന്നു. സ്പൈഡർമാൻ 2 ലെ ഡോക്ടർ ഒക്ടോപസുമായിട്ടുള്ള ഫൈറ്റ് സീനിന് 5.4 കോടി ഡോളർ (ഏകദേശം 45 കോടി രൂപ) ചെലവായി. ദി ഡാർക്ക് നൈറ്റ് റൈസസ് ലെ വിമാനം ഹൈജാക്ക് ചെയ്യുന്ന രംഗം ചിത്രീകരിക്കാൻ ഒരു കോടി ഡോളറാണ് (ഏകദേശം 8.3 കോടി രൂപ) ചെലവായത്. അവതാർ: ദി വേ ഓഫ് വാട്ടർ സിനിമയിലെ ഒരു ഫൈറ്റ് സീനിനായി 25 കോടി ഡോളറാണ് (ഏകദേശം 207 കോടി രൂപ) ചെലവായത്. ജേസൺ ബോൺ ചിത്രത്തിലെ മാറ്റ് ഡാമൺ ട്രാഫിക്കിലൂടെ ഓടിക്കുന്ന രംഗത്തിനായി 3.5 കോടി ഡോളറാണ് (ഏകദേശം 29 കോടി രൂപ) ചെലവായത്. വേൾഡ് വാർ Zലെ ജോംബി ആക്രമണം ചിത്രീകരിക്കാൻ 25 ലക്ഷം ഡോളർ (ഏകദേശം 2 കോടി രൂപ) ചെലവായി.
ദ മാട്രിക്സ് റീലോഡഡിലെ ഹൈവേ ചേസ് രംഗം നിർമിക്കാൻ 150 കോടി രൂപയോളം ചെലവായി. ഇതിനായി പൂർണമായും ഒരു ഹൈവേ തന്നെ പുതുതായി നിർമിക്കുകയായിരുന്നു. ഈ രംഗത്തിൽ ധാരാളം കാറുകൾ ഉപയോഗിക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജെയിംസ് ബോണ്ട് സിനിമയായ സ്പെക്ട്രെയിലെ റോം നഗരത്തിലൂടെയുള്ള കാർ ചേസ് രംഗത്തിന് ഏകദേശം 200 കോടി രൂപയോളം ചെലവായിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തെ ആസ്പദമാക്കി സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത സേവിംഗ് പ്രൈവറ്റ് റയാനിലെ ഡി-ഡേ ലാന്റിങ് രംഗം ചിത്രീകരിക്കാൻ ഏകദേശം 10 കോടി രൂപ ചെലവായി. ഇത് ഹോളിവുഡ് ചരിത്രത്തിലെ ഏറ്റവും മികച്ച യുദ്ധരംഗങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
കെവിൻ കോസ്റ്റ്നർ നായകനായ വാട്ടർവേൾഡിലെ 'ഡീസൽ' കപ്പൽ ആക്രമണ രംഗത്തിനായി 200 കോടി രൂപയോളം ചെലവായി. ക്ലാസിക് സിനിമയായ ബെൻ-ഹറിൽ രഥയോട്ട രംഗം ചിത്രീകരിക്കാൻ 40 ലക്ഷം ഡോളറാണ് (ഏകദേശം 3.3 കോടി രൂപ) അന്ന് ചെലവായത്. ഇന്ന് ഈ തുകയുടെ മൂല്യം ഏകദേശം 330 കോടി രൂപ വരും. ഈ രംഗത്തിനായി ആയിരക്കണക്കിന് ആളുകളും കുതിരകളും പങ്കെടുത്തു. 1960കളിൽ സോവിയറ്റ് യൂണിയൻ നിർമിച്ച വാർ ആൻഡ് പീസ് സിനിമയിലെ ഒരു യുദ്ധരംഗത്തിന് മാത്രം ഏകദേശം 700 കോടി രൂപയോളം ചെലവായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.