Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെട്ടലും തിരുത്തലുമായി നാനിയുടെ ‘ദ പാരഡൈസ്’ ഒ.ടി.ടിയിൽ: ട്രോളായ ഡാൻസ് വെട്ടി വൻ മാറ്റങ്ങളോടെ ചിത്രം നെറ്റ്ഫ്ലിക്സിൽ

text_fields
bookmark_border
വെട്ടലും തിരുത്തലുമായി നാനിയുടെ ‘ദ പാരഡൈസ്’ ഒ.ടി.ടിയിൽ: ട്രോളായ ഡാൻസ് വെട്ടി വൻ മാറ്റങ്ങളോടെ ചിത്രം നെറ്റ്ഫ്ലിക്സിൽ
cancel

നാനി നായകനായ തെലുങ്ക് ചിത്രം ‘ദ പാരഡൈസ്’ നെറ്റ്ഫ്ലിക്സിൽ എത്തിയത് വൻ മാറ്റങ്ങളോടെ. തിയറ്റർ റിലീസിനു പിന്നാലെ ചിത്രത്തിന്റെ ദൈർഘ്യം, അക്രമരംഗങ്ങൾ, അവതരണരീതികൾ എന്നിവയെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നതോടെയാണ് ഒ.ടി.ടി പതിപ്പിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ദൈർഘ്യത്തിൽനിന്ന് 24 മിനിറ്റ് വെട്ടിക്കുറച്ചതിനു പുറമേ, ട്രോളുകൾക്ക് കാരണമായ സൊണാലി കുൽക്കർണിയുടെ ഡാൻസ് രംഗവും ഒഴിവാക്കിയിട്ടുണ്ട്

ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത ആക്ഷൻ ഡ്രാമയുടെ തിയറ്റർ പതിപ്പിന് 2 മണിക്കൂർ 54 മിനിറ്റായിരുന്നു ദൈർഘ്യം. എന്നാൽ നെറ്റ്ഫ്ലിക്സിലെ പുതിയ പതിപ്പിന്റെ ദൈർഘ്യം 2 മണിക്കൂർ 30 മിനിറ്റാണ്. ചിത്രത്തിലെ ധുമാവതി എന്ന കഥാപാത്രത്തെയാണ് സൊണാലി കുൽക്കർണി അവതരിപ്പിച്ചത്.

തിയറ്റർ പതിപ്പിൽ ഒരു സംഘട്ടനരംഗത്തിനിടയിലായിരുന്നു ധുമാവതിയുടെ ഡാൻസ് ഉൾപ്പെടുത്തിയിരുന്നത്. രംഗം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ട്രോളുകൾ പ്രചരിച്ചു. ആക്ഷൻ രംഗത്തിനിടയിൽ ഇത്തരമൊരു ഡാൻസ് ഉൾപ്പെടുത്തിയതിന്റെ ആവശ്യകതയെക്കുറിച്ചും പ്രേക്ഷകർ ചോദ്യങ്ങളുയർത്തിയിരുന്നു.

കൂടാതെ ഇടവേളക്കുശേഷമുള്ള ഭാഗത്തിന് അമിത ദൈർഘ്യമുണ്ടെന്നും നീണ്ടുനിൽക്കുന്ന സംഘട്ടനരംഗങ്ങൾ ചിത്രത്തിന്റെ വേഗം കുറക്കുന്നുവെന്നും തിയറ്റർ റിലീസിനു പിന്നാലെ വിമർശനമുയർന്നിരുന്നു. ഒ.ടി.ടി പതിപ്പിൽ ഈ ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

തിയറ്റർ പതിപ്പിലെ ചില ദൃശ്യങ്ങളെക്കുറിച്ചുയർന്ന വിമർശനങ്ങൾ പരിഗണിച്ച് ഒ.ടി.ടി പതിപ്പിൽ ചില വി.എഫ്.എക്സ് രംഗങ്ങൾ മെച്ചപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിന്റെ അവസാന ക്രെഡിറ്റുകൾ പ്രദർശിപ്പിക്കുന്ന വേഗവും കുറച്ചിട്ടുണ്ട്. തിയറ്ററിൽ പേരുകൾ വായിക്കാൻ മതിയായ സമയം ലഭിക്കുന്നില്ലെന്ന് പ്രേക്ഷകർ പരാതിപ്പെട്ടതിനെ തുടർന്നാണ് ഈ മാറ്റം. നെറ്റ്ഫ്ലിക്സ് ഇന്ത്യയും എക്സിലൂടെ പുതിയ പതിപ്പിനെക്കുറിച്ച് സൂചന നൽകിയിരുന്നു.

ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചതിനെക്കുറിച്ച് നേരത്തേ സംസാരിച്ച നാനി, വിമർശനങ്ങൾ ഉയരുന്നതിന്റെ കാരണം തനിക്ക് മനസ്സിലാകുന്നുണ്ടെന്ന് പറഞ്ഞിരുന്നു. വിജയിച്ച സിനിമകളെക്കുറിച്ചുപോലും സുഹൃത്തുക്കളും കുടുംബാംഗങ്ങളും തങ്ങളുടെ അതൃപ്തി തുറന്നുപറയാറുണ്ടെന്ന് നാനി പറഞ്ഞു. താനും പ്രേക്ഷകരിൽ ഒരാളാണെന്നും തനിക്ക് ഇഷ്ടപ്പെടുന്ന സിനിമകൾ പ്രേക്ഷകർക്കും ഇഷ്ടപ്പെടുമെന്നാണ് സാധാരണ കരുതാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026ലെ പ്രധാന തെലുങ്ക് റിലീസുകളിലൊന്നായിരുന്നു ‘ദ പാരഡൈസ്’. ‘ദസറ’ക്കുശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിച്ച ചിത്രത്തിൽ കയാദു ലോഹർ, മോഹൻ ബാബു, സൊണാലി കുൽക്കർണി, രാഘവ് ജുയൽ, പ്രിയദർശി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

റിലീസ് ദിനത്തിൽ ആഗോളതലത്തിൽ 76 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ കലക്ഷൻ കുറഞ്ഞു. തിയറ്റർ പ്രദർശനം അവസാനിച്ചപ്പോൾ ആഗോളതലത്തിൽ ഏകദേശം 173.35 കോടി രൂപയാണ് ചിത്രം നേടിയത്. ഒക്ടോബർ 22 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ലഭ്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Paradise OTT release: 24 minutes cut from Nani's film, Sonali Kulkarni’s trolled dance scene removed and VFX upgraded on Netflix
Next Story