Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ആർആർആറി'നേക്കാൾ ആറിരട്ടി വലുപ്പം; 275 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി 'വാരാണസി', വെളിപ്പെടുത്തലുമായി രാജമൗലി

text_fields
bookmark_border
RAJAMAULI
cancel

ഹൈദരാബാദ്: തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന പാൻ-വേൾഡ് ചിത്രം 'വാരാണസി'യുടെ കാൻവാസ് 'ആർആർആർ' എന്ന ചിത്രത്തേക്കാൾ ആറിരട്ടി വലുതാണെന്ന് സംവിധായകൻ. പ്രിയങ്ക ചോപ്ര നായികയാകുന്ന ചിത്രത്തിൽ മലയാളത്തിന്‍റെ പ്രിഥ്വിരാജ് സുകുമാരനാണ് വില്ലൻ വേഷത്തിലെത്തുന്നത്.ബ്രസീലിൽ നടന്ന 50-ാമത് സാവോ പോളോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സംസാരിക്കവെയാണ് രാജമൗലി പുതിയ ചിത്രത്തിന്‍റെ വിവരങ്ങൾ വെളിപ്പെടുത്തിയത്.

ആർആർആർ ചിത്രീകരിക്കാൻ 315 ദിവസങ്ങൾ എടുത്തപ്പോൾ, അതിനേക്കാൾ വലിയ കാൻവാസിലുള്ള വാരാണസിയുടെ ചിത്രീകരണം 275 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചതായി അദ്ദേഹം പറഞ്ഞു. വ്യക്തമായ പദ്ധതി തയ്യാറാക്കി പ്രീ-പ്രൊഡക്ഷൻ ജോലികൾ നേരത്തെ പൂർത്തിയാക്കിയതാണ് 40 ദിവസത്തോളം ലാഭിക്കാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ശാംഭവി എന്ന് പേരിട്ടിരിക്കുന്ന ഒരു കൂറ്റൻ ഛിന്നഗ്രഹം വാരാണസി നഗരത്തിന് ഭീഷണിയാകുന്നതും പ്രാചീന പ്രപഞ്ച വസ്തു കണ്ടെത്താൻ വന്യജീവി ശാസ്ത്രജ്ഞനും ഗവേഷകനുമായ രുദ്ര (മഹേഷ് ബാബു) പുറപ്പെടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആഫ്രിക്കൻ കാടുകൾ, അന്റാർട്ടിക്കയിലെ മഞ്ഞുമൂടിയ പ്രദേശങ്ങൾ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങി വിവിധ ആഗോള ലൊക്കേഷനുകളിലാണ് ചിത്രം പകർത്തിയത്. മഹേഷ് ബാബു തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്. 2027 ഏപ്രിൽ ഏഴിനാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'Varanasi' Is 5-6 Times Bigger Than 'RRR': SS Rajamouli Reveals Shooting Wrapped in 275 Days
Next Story