വെനീസ് ചലച്ചിത്രമേള: അനുപർണ റോയി മികച്ച സംവിധായിക
text_fieldsഅനുപർണ റോയി
ന്യൂഡൽഹി: വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച സംവിധായികക്കുള്ള പുരസ്കാരം ഇന്ത്യൻ സംവിധായിക അനുപർണ റോയിക്ക്. ഒറിസോണ്ടി മത്സര വിഭാഗത്തിൽ ‘സോങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ്’ എന്ന ചിത്രത്തിനാണ് റോയ് പുരസ്കാരം കരസ്ഥമാക്കിയത്.
പുതു പ്രവണതകൾ, യുവപ്രതിഭകൾ എന്നിവ ഉയർത്തിക്കാട്ടുന്നതാണ് ഈ വിഭാഗം. അനുപർണ റോയിയുടെ ആദ്യ ചിത്രമാണിത്.
നിശ്ശബ്ദരാക്കപ്പെട്ട, അവഗണിക്കപ്പെട്ട സ്ത്രീകൾക്ക് ഈ അവാർഡ് സമർപ്പിക്കുന്നതായി പുരസ്കാരം ഏറ്റുവാങ്ങിയ അനുപർണ റോയ് പറഞ്ഞു. ഓരോ കുട്ടിയും സമാധാനം, സ്വാതന്ത്ര്യം, വിമോചനം എന്നിവ അർഹിക്കുന്നതായും ഫലസ്തീനികൾക്കൊപ്പം നിൽക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.