Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാന്തയായി കസറാൻ വിദ്യാ ബാലൻ; ജയിലർ 2വിലെ താരത്തിന്‍റെ ക്യാരക്ടർ വീഡിയോ പുറത്ത്

text_fields
bookmark_border
https://www.madhyamam.com/tags/jailer
cancel

സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ജയിലർ 2വാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാ വിഷയം. സിനിമയുടെ ഒരോ അപ്ഡേറ്റും ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. നെൽസൺ ദിലീപ് കുമാർ സംവിധാനത്തിലെത്തുന്ന ചിത്രത്തിലെ വിദ്യാ ബാലന്‍റെ ക്യാരക്ടർ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. കാന്ത എന്ന ശക്തമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ഒക്ടോബർ 15ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ആദ്യ ഭാഗത്തിന്‍റെ വമ്പൻ വിജയവും ട്രെയിലറും കാസ്റ്റും നൽകുന്ന പ്രതീക്ഷകളും സിനിമയുടെ ഗ്രാഫ് ഉയർത്തിയിട്ടുണ്ട്. രജനികാന്തിനെ കൂടാതെ മോഹൻലാൽ, ശിവരാജ് കുമാർ, വിജയ് സേതുപതി, ഹൃതിക് റോഷൻ, വിനായകൻ എന്നിങ്ങനെ പോകുന്നു ചിത്രത്തിലെ താരനിര. അനിരുദ്ധ് രവിചന്ദ്രനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - vidhya balans character video in jailer 2 out
Next Story