തെലുങ്ക് നാടൻ ചുവടുകളുമായി സീതാപയനത്തിലെ ‘ യേ ഊർ കിൽത്തവെ പില്ലാ...’ തരംഗമാകുന്നു
text_fieldsseethapayanam
ഹൈദരാബാദ്: മൾട്ടി സ്റ്റാർ ചിത്രമായ സീതാ പയനത്തിലെ പുറത്തിറങ്ങിയ നാടൻ ടച്ചുള്ള പാട്ടിന് വൻ സ്വീകാര്യത. മൂസിക്കൽ റിലീസ് തെലുങ്കിൽ തരംഗമാവുകയാണ്. ഐശ്വര്യ അർജുൻ, നിരഞ്ജൻ എന്നിവരാണ് ചിത്രത്തിലെ മുഖ്യ താരങ്ങൾ. അർജുൻ സർജ, ധ്രുവ സർജ എന്നിവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ ടീസർ ഇറങ്ങിയപ്പോൾ തന്നെ ആരാധകരുടെ വൻ സ്വീകാര്യത ചിത്രം നേടിയിരുന്നു.
‘ യേ ഊർ കിൽത്തവെ പില്ലാ...’ എന്ന നാടൻ പാട്ടിന്റെ ചുവടുപിടിച്ചുള്ള ഗാനമാണ് ആരാധകർ ഏറ്റെടുത്തത്. തെലുങ്കു നാട്ടിലെ പരമ്പരാഗത വേഷത്തിൽ നാടൻ ചുവടുകൾവെച്ച് ആടിപ്പാടുന്ന ഗാനരംഗങ്ങൾ ഏതു ഗാനപ്രിയരിലും ആവേശം ജനിപ്പിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
തെലുങ്ക് ജനതയുടെ തലമുറകളെ സ്വാധീനിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരിയും നാടൻ പാട്ടുകാരനും ആക്ടിവിസ്റ്റുമായിരുന്ന ഗദ്ദറിന്റെ ഭാര്യ വിമലയാണ് ഇതിലെ ഗാനം റിലീസ് ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. ഒപ്പം ഗദ്ദറിന്റെ മകൾ വെണ്ണല ഗദ്ദറും ഉണ്ടായിരുന്നു. കൂടാതെ പാട്ടിന്റെ ലോഞ്ചിന് കൊഴുപ്പുകുട്ടാൻ നാടൻപാട്ടുകാരായ കനകമ്മ, ഗംഗവ്വ, ജോഗിനി ശ്യാമള, ബേബി തുടങ്ങിയവരും ഉണ്ടായിരുന്നു.
അനൂപ് റുഡൻസ് കംപോസ് ചെയ്ത ഫോക് നമ്പർ ആകർഷകമായ രീതിയിലും എനർജറ്റിക്കായിട്ടും പാടിയത് രാഹുൽ സിപ്ലിഗുഞ്ചും മധുപ്രിയയുമാണ്. ചന്ദ്രബോസിന്റെ രചനയും ശ്രദ്ധേയമാണ്. മെലഡിയും ഫോക്കും ചേർത്തുള്ള രചനയാണ് ചന്ദ്രബോസ് സ്വീകരിച്ചിട്ടുള്ളത്.
ഗാനത്തിന്റെ ചിത്രീകരണവും ആകർഷകമാണ്. നായികാ നായകൻമാരുടെ കെമിസ്ട്രിയും ചടുലചലനങ്ങളും പാട്ടിനെ സമ്പന്നമാകുന്നു.
സത്യരാജ്, പ്രകാശ് രാജ്, കോവൈ സരള എന്നിവരുടെയൊക്കെ സാന്നിധ്യം സിനിമക്ക് കരുത്തുപകരുന്നതാണ്. ശ്രീറാം ഫിലിംസിന്റെ ബാനറിൽ അർജുൻ സർജ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.