Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightട്രെയിനിലിരുന്ന്...

ട്രെയിനിലിരുന്ന് ‘തുടരും’ സിനിമ കണ്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

text_fields
bookmark_border
ട്രെയിനിലിരുന്ന് ‘തുടരും’ സിനിമ കണ്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
cancel

തൃശൂർ: ബംഗളൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്​പ്രസ്​ ട്രെയിനിൽ യാത്രക്കിടെ മൊബൈൽ ഫോണിൽ ‘തുടരും’ സിനിമ കണ്ട യുവാവിനെ തൃശൂർ റെയിൽവേ പൊലീസ്​ കസ്റ്റഡിയിലെടുത്തു.

ബംഗളൂരുവിൽ താമസിക്കുന്ന റെജിൽ എന്ന മലയാളി യുവാവാണ്​ കസ്റ്റഡിയിലായത്​. ഈയിടെ റിലീസായ സിനിമ ‘തുടരും’ മൊബൈലിൽ കാണുന്നെന്ന് സഹയാത്രികനാണ്​ പൊലീസിനെ അറിയിച്ചത്​. തൃശൂർ സ്​റ്റേഷനിൽ റെയിൽവേ പൊലീസ്​ എത്തി കസ്​റ്റഡിയിൽ എടുക്കുകയായിരുന്നു.

യുവാവ്​ തൃശൂർ പൂരം കാണാൻ വരുകയായിരുന്നുവെന്ന്​ പറയുന്നു. വിവരം നൽകിയയാൾ സിനിമ മേഖലയുമായി ബന്ധപ്പെട്ടയാളാണെന്നും സൂചനയുണ്ട്​.

മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസിൽ തുടരുമിന്റെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ച സംഭവത്തിലും കേസെടുത്തിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestThudarum movie
News Summary - Youth arrested for watching 'Thudarum' movie on mobile phone
Next Story