Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_right'പ്രേക്ഷകരുടെ ഉള്ളിൽ...

'പ്രേക്ഷകരുടെ ഉള്ളിൽ കുടിയേറിയ കൊച്ചു കുടുംബം'; ടൂറിസ്റ്റ് ഫാമിലി റിവ്യു

text_fields
bookmark_border
പ്രേക്ഷകരുടെ ഉള്ളിൽ കുടിയേറിയ കൊച്ചു കുടുംബം; ടൂറിസ്റ്റ് ഫാമിലി റിവ്യു
cancel

തിയറ്ററിൽ കയ്യടികൾ വീഴാനും ആർത്തുല്ലസിച്ച് ചിരിക്കാനും, കരയാനും വലിയ കാൻവാസോ വമ്പൻ താരനിരയോ 'യമണ്ടൻ' മേക്കിങ്ങോ ഒന്നും ആവശ്യമില്ല. പ്രേക്ഷകരുടെ ഉള്ളിൽ കൊള്ളുന്ന രീതിയിലുള്ള എഴുത്തും അതിനോട് ഒത്ത് നിൽക്കുന്ന പ്രകടനങ്ങളും മാത്രം മതിയെന്ന് വിളിച്ചോതുകയാണ് 'ടൂറിസ്റ്റ് ഫാമിലി' എന്ന തമിഴ് ചിത്രം.

ശശികുമാറിനെയും സിമ്രാനെയും ജോഡികളാക്കി അഭിഷാൻ ജീവിന്ത് എന്ന നവാഗതൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. ശ്രീലങ്കയിൽ നിന്നും തമിഴ്നാട്ടിലേക്ക് അഭയാർഥിയായി എത്തിയ ഒരു അച്ഛനും അമ്മയും രണ്ട് മക്കളുമടങ്ങിയ കുടുംബത്തിന്‍റെ കഥയാണ് ടൂറിസ്റ്റ് ഫാമിലി പറയുന്നുത്. ആവേശത്തിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കർ, കമലേഷ് എന്നിവരാണ് മക്കളുടെ റോൾ അവതരിപ്പിച്ചത്. ഇരുവരും മികച്ച രീതിയിൽ തന്നെ അവരുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മുല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കമലേഷിന്‍റെ കോമഡി സീനുകളെല്ലാം തന്നെ തിയറ്ററിൽ ചിരിയുണർത്തിയിരുന്നു. ഇവർക്കൊപ്പം യോഗി ബാബു, എം.എസ് ഭാസ്കർ, എലങ്കോ കുമരവേൽ, ശ്രീജ രവി, രമേശ് തിലക്, ഭഗവതി പെരുമാൾ എന്നിവരെല്ലാം തന്നെ ലഭിച്ച റോൾ മികച്ച രീതിയിൽ അവതരിപ്പിക്കുന്നുണ്ട്.

കോമഡി, ഫാമിലി ഡ്രാമ/ത്ലിലർ , അങ്ങനെ വ്യത്യസ്ത ഴോൺറെയിൽ ടൂറിസ്റ്റ് ഫാമിലിയെ ഉൾപ്പെടുത്താം. അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ പാളിപോകാവുന്ന ഒരുപാട് സീനുകൾ വളരെ തന്മയത്തോടെ അവതരിപ്പിക്കാൻ സംവിധായകനും അഭിനേതാക്കൾക്കും സാധിച്ചിട്ടുണ്ട്. ഇമോഷണൽ സീനുകളും കോമഡിയും ഒരുപോലെ ചേർത്തിണക്കി അവതരിപ്പിക്കുക എന്നുള്ളത് കഴിവുള്ള സംവിധായകർക്ക് മാത്രം സാധിക്കുന്നതാണ്. അങ്ങനെ നോക്കുമ്പോൾ ആദ്യ ചിത്രം അഭിഷാൻ ജീവിന്തിനെ സംബന്ധിച്ച് വമ്പൻ വിജയമാണ്.

തുടക്കം മുതൽ ഒടുക്കം വരെ നർമത്തിൽ പൊതിഞ്ഞാണ് ചിത്രത്തിന്‍റെ അവതരണം. ഇതിനൊപ്പം തന്നെ ബ്ലെൻഡ് ചെയ്യുന്ന കഥാപരിസരവും രസം കൂട്ടുന്നു. കഥാപാത്രങ്ങൾക്ക് കൃത്യമായ വ്യക്തിത്വവും കഥാപരിസരങ്ങൾക്ക് അനുസരിച്ചുള്ള സ്റ്റോറി നറേഷനും വളരെ സ്ഥിരതയോട് തന്നെ അവതരിപ്പിക്കുന്നുണ്ട്. സീൻ റോൾഡണിന്‍റെ മ്യൂസിക്കും അരവിന്ദ് വിശ്വാനാഥന്‍റെ ഛായഗ്രഹണവും സിനിമയുടെ ആസ്വാദനത്തെ അതിന്‍റെ ആഴത്തിലെത്തിക്കുന്നു.

ചുരുക്കി പറഞ്ഞാൽ കഥാപാത്രങ്ങൾ ചിരിക്കുമ്പോൾ കാഴ്ചക്കാരിൽ സന്തോഷം തോന്നിക്കാനും, കരയുമ്പോൾ കണ്ണിൽ നിന്നും വെള്ളം പൊടിയിക്കാനും, കോമഡി പറയുമ്പോൾ എല്ലാം മറന്ന് ചിരിപ്പിക്കാനും സിനിമക്ക് സാധിക്കുന്നുണ്ട്. ഇതിനൊപ്പം വളരെ മൈന്യൂട്ടായിട്ട് പറയുന്ന പൊളിറ്റിക്സും ടൂറിസ്റ്റ് ഫാമിലിയിലുണ്ട്. അടിച്ചേൽപ്പിക്കാതെ അവതരണവുമായി ഈ പൊളിറ്റിക്സിന് ഒത്തുപോകാൻ സാധിക്കുന്നുണ്ട്.

പാൻ ഇന്ത്യനായി ഇറക്കുന്ന വമ്പൻ കാൻവാസിൽ ഒരുക്കുന്ന, വയലൻസിന്‍റെ അതിപ്രസരങ്ങൾ കണ്ടുമടുത്ത് ഒരു മാറ്റം ആഗ്രഹിക്കുന്ന ഒരു സിനമപ്രേമിയാണ് നിങ്ങളെങ്കിൽ തീർച്ചയായും ടൂറിസ്റ്റ് ഫാമിലിക്ക് ടിക്കറ്റ് എടുക്കാം. ശ്രീലങ്കയിൽ നിന്നുമെത്തിയ ഈ അഭയാർഥികൾ നിങ്ങളുടെ ഉള്ളിൽ കുടിയേറുമെന്നുറപ്പാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SimranMovies ReviewM SasikumarTourist Family Movie
News Summary - tourist Family Movie Reviews
Next Story