സോള്‍ഫുള്‍ മെലഡിയുമായി രഞ്ജിനി ജോസ്; "പെര്ഫ്യൂമിലെ" ഗാനം വൈറൽ
text_fieldsനീണ്ട ഇടവേളയ്ക്ക് ശേഷം പ്രശസ്ത തെന്നിന്ത്യന്‍ ഗായിക രഞ്ജിനി ജോസ് പുതിയ ഗാനവുമായി എത്തുന്നു. അടിച്ചുപൊളി പാട്ട്പാടി മലയാളികളെ ഹരം കൊള്ളിച്ചിട്ടുള്ള രഞ്ജിനി ഇപ്പോള്‍ ഒരു സോള്‍ഫുള്‍ മെലഡിയുമായിട്ടാണ് എത്തുന്നത്. ''അകലെ നിന്നുരുകും വെണ്‍താരം... അരികെ നിന്നുരുകും നിന് മൗനം...'' എന്നിങ്ങനെ പോകുന്നുവരികൾ.
സംവിധായകന് പികെ ബാബുരാജ് , നടി സുരഭി ലക്ഷ്മി, നടന് വിനോദ് കോവൂര്‍ എന്നിവര്‍ തങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്തത്. ഗാനത്തിന് സംഗീതം നല്‍കിയത് രാജേഷ് ബാബു കെ ശൂരനാടും വരികളെഴുതിയത് സുജിത്ത് കറ്റോടുമാണ്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം പാട്ട് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കഴിഞ്ഞു. മലയാളികളുടെ വാനമ്പാടി കെഎസ് ചിത്രയും പ്രശസ്ത ഗായകന് പികെ സുനില്‍കുമാറും ചേര്‍ന്ന് ആലപിച്ച 'നീലവാനം താലമേന്തി പോരുമോ വാര്‍മുകിലേ' എന്ന പെര്ഫ്യൂമിലെ ആദ്യഗാനവും സൂപ്പര്‍ഹിറ്റായിരുന്നു.
മലയാളത്തിലെ ശ്രദ്ധേയ താരങ്ങളായ ടിനി ടോം, പ്രതാപ് പോത്തന്, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകന് ഹരിദാസ് ഒരുക്കിയ പുതിയ ചിത്രമാണ് പെര്‍ഫ്യൂം. മോത്തി ജേക്കബ് പ്രൊഡക്ഷന്‍സും നന്ദനമുദ്ര ഫിലിംസും സംയുക്തമായി ഒരുക്കുന്ന പെര്‍ഫ്യൂം മോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവര്‍ ചേര്‍ന്നാണ് നിര്‍ച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ശരത്ത് ഗോപിനാഥ്, രചന- കെ പി സുനില്‍, ക്യാമറ-സജത്ത് മേനോന്, ഗാനരചന- ശ്രീകുമാരന്‍ തമ്പി,സുധി, സുജിത്ത് കാറ്റോട്, അഡ്വക്കേറ്റ് ശ്രീരഞ്ജിനി. സംഗീത സംവിധാനം- രാജേഷ് ബാബു കെ ശൂരനാട്, ഗായകര്‍ - കെ എസ് ചിത്ര, പി കെ സുനില്‍കുമാര്‍, രഞ്ജിനി ജോസ്, മധുശ്രീ നാരായണന്, പ്രൊഡക്ഷന്‍ കണ്ട്രോളര്- ഷാജി പട്ടിക്കര, എഡിറ്റര്‍- അമൃത് ലൂക്ക, സൗണ്ട് ഡിസൈനര്‍- പ്രബല്‍ കുസൂം, പി ആര് ഒ- പി ആര് സുമേരന്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.