ലെജൻഡുകളുടെ കൂടിക്കാഴ്ച; കുട്ടിക്കാല ഹീറോയെ അമേരിക്കയിൽ ചെന്നുകണ്ട് റഹ്മാൻ
text_fieldsറഹ്മാൻ പങ്കുവെച്ച ചിത്രങ്ങൾ
രണ്ട് ലെജൻഡുകളുടെ കൂടിക്കാഴ്ചയായിരുന്നു അത്. യു.എസിലെ ഡാളസിൽ കഴിയുന്ന ഗാനഗന്ധർവൻ യേശുദാസിനെ കാണാൻ കഴിഞ്ഞ ദിവസമെത്തിയത് സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ. കുട്ടിക്കാലത്തെ തന്റെ ഏറ്റവും പ്രിയ ഗായകന്റെ ഡാളസിലെ വീട്ടിലെത്തിയാണ് യേശുദാസിനെ കണ്ട് സൗഹൃദം പുതുക്കിയത്.
യേശുദാസുമൊത്തുള്ള ചിത്രം റഹ്മാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. ‘‘എന്റെ കുട്ടിക്കാലത്തെ പ്രിയ ഗായകനെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ഗവേഷണങ്ങളും ശാസ്ത്രീയ സംഗീതത്തോടുള്ള സ്നേഹവും കണ്ട് അതിശയിച്ചുപോയി’’ -റഹ്മാൻ കുറിച്ചു. ഏറെ നാളായി യേശുദാസും കുടുംബവും അമേരിക്കയിലെ ഡാലസിലാണു താമസം. കോവിഡ് കാലത്തിനു ശേഷം അദ്ദേഹം ഇന്ത്യയിലേക്കു വന്നിട്ടില്ല.
തന്റെ എക്കാലത്തെയും വലിയ വടക്കേ അമേരിക്കൻ പര്യടനങ്ങളിലൊന്നായ 'ദി വണ്ടർമെന്റ്' ടൂറിനായാണ് റഹ്മാൻ യു.എസിലെത്തിയത്. അമേരിക്കയിലെ 15ൽ അധികം നഗരങ്ങളിൽ റഹ്‌മാന്‍റെ പരിപാടി ഉണ്ട്. എ.ആർ. റഹ്‌മാനോടൊപ്പം ടീമിലെ ഗായകരായ ശ്വേത മോഹൻ, രക്ഷിത സുരേഷ് എന്നിവരും യോശുദാസിനെ കാണാൻ എത്തിയിരുന്നു. യേശുദാസിനെ നേരിൽ കണ്ടതിന്റെ സന്തോഷം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ആഗസ്റ്റ് 18ന് ബോസ്റ്റണിലാണ് റഹ്മാന്‍റെ അമേരിക്കൻ പര്യടനം അവസാനിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.