‘മ്യൂസിക്കൽ റൈൻ’ സംഗീത വിരുന്നിൽ ഷിഫാന ഷാജിക്ക് ആദരം
text_fieldsഗായിക ഷിഫാന ഷാജിയെ ജിദ്ദയിൽ ‘മ്യൂസിക്കൽ റൈൻ’ കൂട്ടായ്മ ആദരിച്ചപ്പോൾ
ജിദ്ദ: ജിദ്ദയിലെ സംഗീത കൂട്ടായ്മയായ ‘മ്യൂസിക്കൽ റൈനി’ന്റെ ബാനറിൽ സംഘടിപ്പിച്ച സംഗീത വിരുന്നിൽ ഗായിക ഷിഫാന ഷാജിയെ ആദരിച്ചു. യു.എ.ഇയിലെ പ്രധാന വേദികളിൽ സംഗീത പരിപാടികൾ അവതരിപ്പിച്ച് പ്രസിദ്ധയായ ഷിഫാന ഷാജി ആദ്യമായാണ് ജിദ്ദയിൽ സ്റ്റേജ് പ്രോഗ്രാമിൽ പങ്കെടുക്കുന്നത്. ഹിന്ദി, മലയാളം, തമിഴ് ഗാനങ്ങൾ അനായാസം വഴങ്ങുന്ന ഷിഫാന ഷാജി തന്റെ ശ്രുതിമധുരമായ അനുഗ്രഹീത ശബ്ദംകൊണ്ട് ജിദ്ദയിലെ സംഗീത ആസ്വാദകരുടെ മനം കവർന്നു.
ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി പരിപാടി ഉദ്ഘാടനംചെയ്തു. സീതി കൊളക്കാടൻ, വാസു ഹംദാൻ, ഖാജ മീരാൻ, ബഷീർ പരുത്തിക്കുന്നൻ, സാദിഖലി തുവ്വൂർ, അബ്ദുല്ല മുക്കണ്ണി, അയ്യൂബ് മാസ്റ്റർ, സിയാദ് കൊക്കർ, മൻസൂർ വയനാട് തുടങ്ങിയവർ ആശംസകൾ നേർന്നു. ഷിഫാനക്കുള്ള പുരസ്‌കാരം മ്യൂസിക്കൽ റൈൻ ചെയർമാൻ ഹസ്സൻ കൊണ്ടോട്ടി കൈമാറി. മിർസ ഷരീഫ്, ജമാൽ പാഷ, മുംതാസ് അബ്ദുൽറഹ്മാൻ, സോഫിയ സുനിൽ തുടങ്ങി ജിദ്ദയിലെ മുൻനിര ഗായകരുടെ സാന്നിധ്യത്തിലാണ് ആദരവ് ചടങ്ങ് സംഘടിപ്പിച്ചത്.
ജിദ്ദയിലെ തന്റെ ആദ്യ വേദിയിൽ തന്നെ പ്രധാന ഗായകരോടൊപ്പം ഗാനങ്ങൾ ആലപിക്കാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും തുടർന്നുള്ള ദിനങ്ങളിൽ ജിദ്ദയിലെ വേദികളിൽ തെൻറ സാന്നിധ്യം ഉണ്ടാകുമെന്നും ‘മ്യൂസിക്കൽ റൈൻ’ തന്നെ പരിഗണിച്ചതിന് നന്ദി അറിയിക്കുന്നുവെന്നും ഷിഫാന ഷാജി മറുപടി പ്രസംഗത്തിൽ പറഞ്ഞു.
യു.എ.ഇയിൽ നിന്നും കിട്ടിയ പിന്തുണയേക്കാൾ പതിന്മടങ്ങ് സന്തോഷം നൽകുന്നതാണ് ജിദ്ദക്കാർ നൽകിയ സ്നേഹമെന്ന് ഷിഫാനയുടെ പിതാവ് ഷാജി പറഞ്ഞു. അഷ്റഫ് വലിയോറ, റഹീം കാക്കൂർ, മുബാറക് വാഴക്കാട്, നാണി, മാസിൻ, ജമാൽ, ബീഗം ഖദീജ തുടങ്ങിയവരും ഗാനങ്ങൾ ആലപിച്ചു. നിസാർ മടവൂർ അവതാരകനായിരുന്നു. ഗഫൂർ മാഹി നന്ദി പറഞ്ഞു. അഷ്റഫ് ചുക്കൻ, യൂസുഫ് കോട്ട, ഷാജി റോയൽ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ഷിഫാനയുടെ കലാകുടുംബവും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

